- Trending Now:
കോഴിക്കോട്: ഗവ. സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ വാറ്റിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ് മിന്നുന്ന പ്രകടനവുമായി ഏഴ് വർഷം പൂർത്തിയാക്കി. എട്ടാം വർഷത്തിൽ അമേരിക്കയുൾപ്പെടെയുള്ള വിപണിയിൽ ശക്തമായ പ്രാതിനിധ്യം ഉറപ്പിച്ച് മുന്നോട്ടു പോകാനാണ് കമ്പനിയുടെ പദ്ധതി.
നിലവിൽ കോഴിക്കോട്, ബാംഗ്ലൂർ, യുഎഇ, സൗദി അറേബ്യ, യുഎസ് എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്. ഡാറ്റ പ്രൈവസി, വിഎപിടി, ഗവേണൻസ് റിസ്ക് തുടങ്ങിയ മേഖലകളിലാണ് വാറ്റിൽകോർപ് പ്രവർത്തിക്കുന്നത്.
നൂൺ, ടൊയോട്ട, ലുലു, കാസിയോ, ദുബായ് പോലീസ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ വാറ്റിൽകോർപ്പിന്റെ ഉപഭോക്താക്കളാണ്. 450-ലധികം വൻകിട സംരംഭങ്ങൾക്ക് കമ്പനി സുരക്ഷയൊരുക്കുന്നു.
ആഗോള സൈബർസുരക്ഷാ സാങ്കേതികവിദ്യാ മേഖലയിൽ വാറ്റിൽകോർപ്പിനുള്ള സുപ്രധാന സ്ഥാനം സംസ്ഥാനത്തെ മുഴുവൻ ഐടി മേഖലയ്ക്കും അഭിമാനിക്കാനുള്ള കാര്യമാണെന്ന് സൈബർപാർക്ക് സിഒഒ വിവേക് നായർ പറഞ്ഞു. സൈബർ സുരക്ഷാ ഡൊമൈൻ കേന്ദ്രമായി മാറാൻ കോഴിക്കോടിനുള്ള അവസരമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മികച്ച പ്രൊഫഷണലുകളെയും നൂതന സാങ്കേതിക വിദ്യകളെയും പ്രയോജനപ്പെടുത്തി കൂടുതൽ നൂതനത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വാറ്റിൽകോർപ്പ് സിഇഒ സുഹൈർ ഇളമ്പിലാശേരി ചൂണ്ടിക്കാട്ടി. . കോഴിക്കോടിനെയും സൈബർപാർക്കിനെയും ആഗോള നിലവാരമുള്ള സൈബർ സുരക്ഷാ കേന്ദ്രമാക്കി മാറ്റുകയാണ് വാറ്റിൽകോർപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി കലാപരിപാടികളും ടീം ബിൽഡിംഗ് പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസുമായി കഴിഞ്ഞ വർഷം വാറ്റിൽകോർപ് ധാരണാപത്രം ഒപ്പുവച്ചിരുന്നു മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി സൈബർ സുരക്ഷാ, ഐ.ടി. സേവനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു സഹകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.