Sections

സെയിൽസിനായി ഉപഭോക്താക്കളെ കണ്ടെത്താൻ സഹായിക്കുന്ന വിവിധ മാർഗങ്ങൾ

Saturday, Nov 11, 2023
Reported By Soumya
Finding Customers

സെയിൽസിൽ പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്തേണ്ടത് ഒരു സെയിൽസ്മാന്റെ ധർമ്മമാണ്. സെയിൽസ്മാൻ എപ്പോഴും പുതിയ ഉപഭോക്താക്കളെ കൊണ്ടുവന്ന് കൊണ്ടിരിക്കണം. ചിലർ എപ്പോഴും ഒരേ തരത്തിലാണ് ഉപഭോക്താക്കളെ കണ്ടെത്താൻ ശ്രമിക്കാനുള്ളത്. പക്ഷേ പലരീതിയിലും ഉപഭോക്താക്കളെ കണ്ടെത്താൻ വേണ്ടി ശ്രമിക്കണം. ഉപഭോക്താക്കളെ കണ്ടെത്താൻ വേണ്ടി സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്. താഴെപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ സാധിക്കും.

വാർത്താമാധ്യമങ്ങൾ

വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങൾക്ക് തീർച്ചയായും ഉപഭോക്താക്കളെ കണ്ടെത്താൻ സാധിക്കും. ഉദാഹരണമായി റിയൽ എസ്റ്റേറ്റ് ആണ് നിങ്ങളുടെ ബിസിനസ് എങ്കിൽ വാർത്താമാധ്യമങ്ങളിലൂടെ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവരുടെയും വസ്തു വിൽക്കാൻ ആഗ്രഹിക്കുന്നവരുടെയും ലിസ്റ്റുകൾ നിങ്ങൾക്ക് ലഭിക്കും.

പരസ്യം

മാർക്കറ്റിംഗിന്റെ ഭാഗമായി പരസ്യം കൊടുക്കുകയും, ആ പരസ്യത്തിലൂടെ കസ്റ്റമർ നിങ്ങളുടെ അടുത്തേക്ക് എത്തും. പരസ്യം ചെയ്യുക എന്ന് പറഞ്ഞാൽ ഭീമമായ തുക കൊടുക്കുക മാത്രമല്ല നിങ്ങൾ ഫേസ്ബുക്കിലൂടെ മറ്റ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഡയറക്റ്റ് കസ്റ്റമറുമായി ബന്ധപ്പെടുവാനും ആ കസ്റ്റമർ നിങ്ങളിലേക്ക് എത്തിക്കുവാനും സാധിക്കും.

തപാൽ വഴി

കസ്റ്റമേഴ്സിനെ നേരിട്ട് തപാൽ വഴി കത്തിടപാടുകൾ വഴി കണ്ടെത്താൻ സാധിക്കും.

ടെലി മാർക്കറ്റിംഗ്

ഫോൺ വഴി കസ്റ്റമറുമായി ബന്ധപ്പെട്ട് നിങ്ങളിലേക്ക് എത്തിക്കുന്നതാണ് ടെലി മാർക്കറ്റിംഗ്.

റഫറൻസുകൾ

നിലവിലുള്ള കസ്റ്റമേഴ്സിൽ നിന്നും റഫറൻസുകൾ ലഭിക്കുക. അതുവഴി നിങ്ങൾക്ക് നിരവധി ലീടുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

വാണിജ്യ പ്രദർശനങ്ങൾ

വിവിധ മേഖലകളിൽ സ്റ്റാളുകൾ ഇടുകയാണെങ്കിൽ അതുവഴി നല്ല റഫറൻസുകൾ കിട്ടാൻ സാധ്യതയുണ്ട്.

വെബ്സൈറ്റ് ആൻഡ് ബ്ലോഗ്

കമ്പനിക്ക് സ്വന്തമായി വെബ്സൈറ്റുകളും ബ്ലോഗുകളും ഉണ്ടെങ്കിൽ കമന്റ്സ് അതു വഴി പ്രോഡക്ടുകൾ ആവശ്യപ്പെടാറുണ്ട്. അത്തരം കസ്റ്റമേഴ്സിനെ കോൺടാക്ട് ചെയ്തുകൊണ്ട് പുതിയ കസ്റ്റമേഴ്സിനെ നിങ്ങൾക്ക് ലഭിക്കും.

സഹോദരസ്ഥാപനങ്ങളിലെ നെറ്റ്വർക്കിലൂടെ

നിങ്ങളുടെ കമ്പനിക്ക് മറ്റ് സഹോദരസ്ഥാപനങ്ങൾ ഉണ്ടെങ്കിൽ ആ സ്ഥാപനങ്ങൾ വഴി ലീഡുകൾ കിട്ടാൻ സാധ്യതയുണ്ട്.

അസോസിയേഷൻ വഴി

നിരവധി അസോസിയേഷൻസുമായി ബന്ധമുണ്ടെങ്കിൽ അസോസിയേഷൻ വഴി നിങ്ങൾക്ക് ലീഡ് കിട്ടാൻ സാധ്യതയുണ്ട്.

ഇങ്ങനെ നിരവധി മാർഗ്ഗങ്ങളിലൂടെ കസ്റ്റമേഴ്സിനെ നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നിങ്ങൾ എപ്പോഴും നടത്തിക്കൊണ്ടിരിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.