Sections

ലാബ് അസിസ്റ്റന്റ്, ടെക്നീഷ്യൻ, മേട്രൻ, റസിഡന്റ് ട്യൂട്ടർ, അധ്യാപ, റേഡിയേഷൻ ടെക്നോളജിസ്റ്റ്, പ്രോജക്ട് ഫെല്ലോ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Tuesday, Jun 25, 2024
Reported By Admin
Job Offer

ടെക്നീഷ്യൻ നിയമനം

മത്സ്യഫെഡ് ചെമ്മീൻ വിത്ത് ഉത്പാദന കേന്ദ്രത്തിൽ കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദനാവശ്യത്തിലേക്ക് കോൺട്രാക്ട് വ്യവസ്ഥയിൽ ടെക്നീഷ്യനെ നിയമിക്കും. പ്രവർത്തി പരിചയമുള്ളവർ ജൂൺ 29ന് തിരുമുല്ലവാരം ചെമ്മീൻ ഹാച്ചറിയിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് www.matsyafed.in ഫോൺ 9526041061, 8848855757.

ലാബ് അസിസ്റ്റന്റ്

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പട്ടികജാതി, ലത്തീ9 കത്തോലിക്കർ/ആംഗ്ലോ ഇന്ത്യ9 വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള മൂന്ന് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ജൂലൈ മൂന്നിനകം യോഗ്യത/പ്രവത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത സയ9സ്/അഗ്രിക്കൾച്ചർ/ഫിഷറീസ് എന്നവയുലേതെങ്കിലുമുളള പ്ളസ് ടു/തത്തുല്യം. ലബോറട്ടറി വർക്കിലുളള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിദിനം 730. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരെയും, ഓപ്പൺ വിഭാഗത്തിലുളളവരെയും പരിഗണിക്കും.

എസ്. സി. പ്രൊമോട്ടർ - നിലവിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ തൃപ്പൂണിത്തുറ, ആലുവ മുനിസിപ്പാലിറ്റികളിലേയ്ക്കും ഞാറയ്ക്കൽ, കാഞ്ഞൂർ, മലയാറ്റൂർ നീലീശ്വരം, ചോറ്റാനിക്കര പഞ്ചായത്തുകളിലേയ്ക്കും നിലവിലുള്ള എസ്. സി. പ്രൊമോട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് ജൂൺ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നേരിട്ട് കുടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. 10,000 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ആഫീസിലോ (ഫോൺ നമ്പർ : 0484-2422256) അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ആഫീസുകളിലോ ബന്ധപ്പെടണം.

കൺസിലിയേഷൻ ഓഫീസർ അപേക്ഷ ക്ഷണിച്ചു

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടങ്ങൾ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കൺസിലിയേഷൻ ഓഫീസർമാരുടെ പാനൽ പുനഃസംഘടിപ്പിക്കുന്നതിനായി ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷൻ പരിധിയിൽ താമസിക്കുന്ന സേവന തല്പരരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം, 2007 ലുള്ള പരിജ്ഞാനം, മതിയായ സംവേദനത്തോടെ മദ്ധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്തുവാനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യതകൾ. നിശ്ചിത യോഗ്യതയുള്ളവർക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫോർട്ട്കൊച്ചി മെയിന്റനൻസ് ട്രൈബ്യുണൽ പ്രിസൈഡിംഗ് ഓഫീസർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ മാസം 29. കൂടുതൽ വിവരങ്ങൾക്ക് 0484-2215340 ഓഫീസ് നമ്പറിൽ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

മേട്രൺ റസിഡന്റ് ട്യൂട്ടർ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കുളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2025 മാർച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വൈകിട്ട് 4 മുതൽ രാവിലെ 8 വരെയാണ് പ്രവൃത്തി സമയം. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 27 ന് രാവിലെ 10.30 മുതൽ 12.30 വരെ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടുള്ള കുടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 -2422256.

അധ്യാപക നിയമനം

പട്ടികജാതി വികന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.എ ഇംഗ്ലീഷ്, എച്ച്.എസ്.എ നാച്ചുറൽ സയൻസ്, മ്യൂസിക് വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ളവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 26 ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം.

റേഡിയേഷൻ ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോഷിപ്പിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി ബോട്ടണി (ഒന്നാം ക്ലാസ്സ്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഫീൽഡ് ബോട്ടണി, മെഡിസിനൽ പ്ലാന്റുകൾ, സീഡ് സയൻസ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കമ്പ്യൂട്ടറിൽ പ്രവർത്തന പരിജ്ഞാനം അഭികാമ്യം. പ്രായപരിധി 36 വയസ്സ്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് 5 വർഷവും മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 3 വർഷവും പ്രായത്തിൽ ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28 ന് രാവിലെ 10 നകം തൃശൂർ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.