Sections

ആമസോൺ പ്രൈം ഡേ സെയിൽ: ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോൺ

Saturday, Jul 05, 2025
Reported By Admin
Amazon Prime Day Sale 2024 to Boost Small Businesses

കൊച്ചി: ജൂലൈ 12 മുതൽ 14 വരെ ആമസോണിൽ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോൺ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുകയും ആമസോണിലൂടെ മികച്ച വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മാർഗനിർദേശങ്ങളും നൽകി.

തുടർച്ചയായി ഒൻപതാം വർഷമാണ് ഇന്ത്യയിൽ ആമസോൺ പ്രൈം ഡേ സെയിൽ നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ചെറുകിട- ഇടത്തരം ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം നേടാനും ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ലഭിക്കാനും അവസരമൊരുക്കുമെന്ന് ആമസോൺ ഇന്ത്യയുടെ സെല്ലിംഗ് പാർട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു. ചെറുകിട- ഇടത്തരം വ്യാപാരങ്ങൾക്ക് ഇ-കൊമേഴ്സിന്റെ പൂർണ സാധ്യതകൾ പ്രയോജനപ്പെടുത്താനും കൂടുതൽ കച്ചവടം ലഭിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇത്തരം പ്രൈം ഡേ സെയിലുകളെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കടകൾ, സ്റ്റാർട്ടപ്പുകൾ, നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, വനിത സംരംഭകർ തുടങ്ങി നിരവധി സാധാരണക്കാരുടെ തനതായ ഉൽപ്പന്നങ്ങളും ആമസോണിലുണ്ട്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള എസ്ടിഇപി പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബിസിനസുകളെ അംഗീകരിക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നുണ്ട്. ഐഫോൺ 15 സിരീസുകൾ, വൺപ്ലസ് വാച്ചുകൾ, ഗൂഡ്ഡി ബോക്സുകൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും. 10,000 രൂപയുടെ ആമസോൺ ഗിഫ്റ്റ് കാർഡുകൾ നേടാനും അവസരവുമുണ്ട്.

തുടർച്ചയായി ഇത് എട്ടാം വർഷമാണ് ആമസോണിന്റെ പ്രൈം ഡേ സെയിലിയിൽ പങ്കെടുക്കുന്നതെന്ന് ഫൂലിന്റെ സ്ഥാപകനായ അങ്കിത് അഗർവാൾ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂക്കൾ പുനരുപയോഗം ചെയ്യുക എന്ന ആശയത്തിൽ കാൺപൂരിൽ ആരംഭിച്ച സംരംഭം ഇന്ന് ദേശീയതലത്തിലുള്ള പ്രസ്ഥാനമായി വളർന്നു. ഫൂലിന്റെ വളർച്ചയ്ക്ക് വലിയ പിന്തുണയാണ് അമസോൺ നൽകുന്നത്. സുസ്ഥിര വളച്ചയ്ക്കും പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും തങ്ങളുടെ 'മെയ്ഡ്-ഇൻ-ഇന്ത്യ' ഉൽപ്പന്നങ്ങൾക്ക് പ്രചാരം നേടാനും ഈ ഷോപ്പിംഗ് പരിപാടികൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമസോണിൽ നിന്നുള്ള നൂതന വിവരങ്ങളും വളർച്ചക്ക് സഹായകമായ അറിവുകളും ലഭിക്കാനായി വിൽപ്പനക്കാർക്ക് 'സെല്ലേഴ്സ് ഓഫ് ആമസോൺ' വാട്സാപ്പ് ചാനലിൽ (https://bit.ly/sellersofamazonindia) അംഗമാകാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.