Sections

ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവച്ചു

Saturday, Jul 05, 2025
Reported By Admin
AESL Signs MoU with CRPF CWA to Support Students

ന്യൂഡൽഹി: മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവനദാതാക്കളായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷനുമായി (സിഡബ്ല്യുഎ) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും അക്കാദമിക് പിന്തുണ, സ്കോളർഷിപ്പുകൾ, കരിയർ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സിഡബ്ല്യുഎയെ പ്രതിനിധീകരിച്ച് സിആർപിഎഫ് ഡയറക്ടറേറ്റ് ജനറൽ ഡിഐജി (വെൽഫെയർ) പോളി പി.പി., എഇഎസ്എൽ ചീഫ് അക്കാദമിക് ആൻഡ് ബിസിനസ് ഹെഡ് ഡോ. യാഷ് പാൽ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങൾ, ധീരതാ അവാർഡ് ജേതാക്കൾ, വിരമിച്ചവർ, സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരെ ഈ സംരംഭം ഉൾക്കൊള്ളുന്നു.

യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയും സേവനത്തിനിടെ മരിച്ചവരുടെയും കുട്ടികൾക്ക് രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ച് 100% സ്കോളർഷിപ്പ്, വലിയ തോതിൽ വൈകല്യമുള്ളവരുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഇളവ്, നിലവിലുള്ള എഇഎസ്എൽ സ്കോളർഷിപ്പ് പ്രോഗ്രാമുകൾക്ക് പുറമേ, സേവനമനുഷ്ഠിക്കുന്നതും വിരമിച്ചതുമായ ഉദ്യോഗസ്ഥർക്ക് 22% അധിക ട്യൂഷൻ ഫീസ് ഇളവ് എന്നിവ ഈ സഹരണത്തിലൂടെ എഇഎസ്എൽ നൽകും.

സാമ്പത്തിക സഹായത്തിനപ്പുറം, ദീർഘകാല അക്കാദമിക്, വൈകാരിക മാർഗനിർദേശവും ധാരണാപത്രം ഉറപ്പാക്കുന്നു. സിആർപിഎഫ് കുടുംബങ്ങൾക്ക് ആത്മവിശ്വാസം, ദിശാബോധം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിലുടനീളമുള്ള 78 സിഡബ്ല്യുഎ സ്റ്റേഷനുകളിലും സിആർപിഎഫ് സ്കൂളുകളിലും എഇഎസ്എൽ പതിവായി കൗൺസിലിംഗ്, മോട്ടിവേഷണൽ സെമിനാറുകൾ, കരിയർ വർക്ക്ഷോപ്പുകൾ എന്നിവയും സംഘടിപ്പിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.