Sections

ടെനിക്കോ ക്ലീൻ എയർ ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്ക്

Saturday, Jul 05, 2025
Reported By Admin
Tenneco Clean Air India Files ₹3,000 Cr IPO with SEBI

കൊച്ചി: യുഎസ് ആസ്ഥാനമായുള്ള ടെനിക്കോ ഗ്രൂപ്പിൻറെ ഭാഗവും മുൻനിര ആഗോള ഒന്നാം നിര ഓട്ടോമോട്ടീവ് ഘടക വിതരണക്കാരുമായ ടെനിക്കോ ക്ലീൻ എയർ ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

പ്രമോട്ടർമാരായ ടെനിക്കോ മൗറീഷ്യസ് ഹോൾഡിംഗ്സ് ലിമിറ്റഡിൻറെ 10 രൂപ മുഖവിലയുള്ള 3000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.