Sections

സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വി-ഗാർഡിന് മികച്ച മുന്നേറ്റം: അറ്റാദായം 76 ശതമാനം വർധിച്ചു

Friday, Jul 31, 2026
Reported By Admin
V-Guard Q1 FY2027 Net Profit Surges 76.4% to ₹130.25 Crore

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി. മുൻ വർഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയിൽ നിന്ന് 23.5 ശതമാനമാണ് വർധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4% വർദ്ധിച്ച് 130.25 കോടി രൂപയിലെത്തി.

'എല്ലാ വിഭാഗങ്ങളും ഇരട്ട അക്ക വളർച്ച കൈവരിച്ചുകൊണ്ട് ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ബിസിനസ്സ് ശക്തമായ പ്രകടനം കാഴ്ചവച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിൻറെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, ബിസിനസിന്റെ ശക്തമായ അടിത്തറ, സജീവമായ മുൻകരുതൽ നടപടികൾ, അനുകൂലമായ വേനൽക്കാലം എന്നിവയുടെ പിൻബലത്തിൽ മികച്ച ലാഭവിഹിതവും വളർച്ചയും നേടാൻ വി-ഗാർഡിന് സാധിച്ചു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഞങ്ങൾ തുടർന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിതരണവും ലാഭവും നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വരും പാദങ്ങളിലും ഈ വളർച്ചാ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.'' വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.