- Trending Now:
കൊച്ചി: ആധുനിക വീടുകളുടെ ഇന്റീരിയറിന് അനുയോജ്യമായ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനർ കവർ പ്ലേറ്റുകളും വിപണിയിലെത്തിച്ച് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
അരിസോ, സൈറോ എന്നീ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനർ കവർ പ്ലേറ്റുകളായ പേസാർട്ട്, ട്രോഷിയയുമാണ് വി-ഗാർഡ് പുറത്തിക്കിയത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രൻ വെങ്കട്ടരാമൻ, മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, മോഡുലാർ സ്വിച്ചസ് നാഷണൽ പ്രോഡക്ട് ഹെഡ് വിമൽ ദീക്ഷിത് എന്നിവർ ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്.
വ്യത്യസ്ത ഇന്റീരിയർ ശൈലികൾക്ക് അനുയോജ്യമായ നിറങ്ങളിലും ഫിനിഷുകളിലുമാണ് അരിസോ സ്വിച്ചുകൾ ലഭ്യമാക്കിയിരിക്കുന്നത്. അക്രിലിക്, ഗ്ലാസ്, മെറ്റൽ, വുഡ്, മാർബിൾ തുടങ്ങിയ ഫിനിഷുകളിൽ പേസാർട്ട് കവർ പ്ലേറ്റുകളും ലഭിക്കും. പേസാർട്ട് ഡിസൈനിന് 2026ലെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈൻ അവാർഡ് ലഭിച്ചിരുന്നു.
മിനിമലിസ്റ്റ് രൂപകൽപനയ്ക്ക് പ്രാധാന്യം നൽകുന്ന സൈറോ ശ്രേണിയിൽ അൾട്രാ-സ്ലിം പ്രൊഫൈലും സുഗമമായ പ്രവർത്തനവും കരുത്തുറ്റ നിർമാണവുമാണ് പ്രത്യേകത. സൈറോയ്ക്ക് അനുയോജ്യമായ ട്രോഷിയ കവർ പ്ലേറ്റുകൾ വിവിധ നിറങ്ങളിലും ഫിനിഷുകളിലും ലഭ്യമാകും.
ഡിസൈനിനോടൊപ്പം തന്നെ സുരക്ഷയ്ക്കും ദീർഘകാല ഉപയോഗത്തിനും പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇവയിൽ ഫ്ലേം റിട്ടാർഡന്റ്, ഇംപാക്ട് റെസിസ്റ്റന്റ് മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അരിസോ, പേസാർട്ട് ശ്രേണികൾക്ക് 15 വർഷവും സൈറോ, ട്രോഷിയ ശ്രേണികൾക്ക് 10 വർഷവും വാറന്റിയുണ്ട്.
ആധുനിക വീടുകളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്രമായ ഉൽപ്പന്നശ്രേണി കെട്ടിപ്പടുക്കുന്നതിലാണ് വി-ഗാർഡ് ഊന്നൽ നൽകുന്നത്. പുതിയ മോഡലുകളിലൂടെ മോഡുലാർ സ്വിച്ചുകളുടെ ശ്രേണി വിപുലീകരിച്ച്, കൂടുതൽ വൈവിധ്യമാർന്ന ഡിസൈനുകളും ഫിനിഷുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. അതോടൊപ്പം, സുരക്ഷയിലും വിശ്വസനീയമായ പ്രകടനത്തിലും ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. രാജ്യത്തുടനീളമുള്ള വി-ഗാർഡിന്റെ ഡീലർ ശൃംഖല വഴി പുതിയ ശ്രേണികൾ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.