- Trending Now:
വണ്ണപ്പുറം (ഇടുക്കി): ബി.സ്മാർട്ട് അബാക്കസ് കോയമ്പത്തൂരിൽ വെച്ച് സംഘടിപ്പിച്ച ദേശീയതല അബാക്കസ് മത്സരത്തിൽ ഒന്നാം റാങ്ക് നേടി ദുആ ഐമൻ. സാൻ ജോ സി.എം.ഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദുആ ഐമൻ.
പഞ്ചായത്ത് തലത്തിൽ വണ്ണപ്പുറം സെന്ററിലും, ജില്ലാതലത്തിൽ കട്ടപ്പനയിലും, സംസ്ഥാനതലത്തിൽ തൃശൂരിലും നടന്ന മത്സരങ്ങൾ വിജയിച്ച ശേഷമാണ് ദുആ കോയമ്പത്തൂരിൽ നടന്ന ദേശീയതല മത്സരത്തിൽ പങ്കെടുത്തത്. 8 മിനിറ്റിനുള്ളിൽ 100 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. വണ്ണപ്പുറം തൊട്ടിയിൽ വീട്ടിലെ നിഷാദ് കരീം, അനീസ നിഷാദ് എന്നിവരാണ് മതാപിതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.