- Trending Now:
കൊച്ചി: എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ഡിസ്കൗണ്ട് ബ്രോക്കിംഗ് ആപ്പായ എച്ച്ഡിഎഫ്സി സ്കൈ ഓപ്ഷൻസ് ട്രേഡർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ വർക്ക്സ്പേസ് സ്കാൽപ്പർ ടെർമിനൽ പുറത്തിറക്കി. മാർക്കറ്റിന്റെ മാറ്റങ്ങൾക്കനുസരിച്ച് അതിവേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ട ആക്ടീവ് ട്രേഡർമാർക്ക് ഇത് വളരെയേറെ പ്രയോജനകരമാകും. കമ്പനിയുടെ പ്രീമിയം ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ ഇൻവെസ്റ്റ്റൈറ്റിലും ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി സ്കൈയിലെ പ്രൊഡക്ട് ടീം തന്നെയാണ് സ്കാൽപ്പർ മോഡ് വികസിപ്പിച്ചെടുത്തത്. ഇൻവെസ്റ്റ്റൈറ്റിൽ ഈ സംവിധാനമൊരുക്കാൻ സാങ്കേതിക പങ്കാളിയായ എൻഎക്സ്ടിഓപ്ഷന്റെ സഹായവും സ്വീകരിച്ചിട്ടുണ്ട്. ട്രേഡിംഗിനായി പത്തോളം ടാബുകൾ തുറക്കുന്നതിന് പകരം എല്ലാം ഒറ്റ സ്ക്രീനിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ട്രേഡിംഗിനിടെ സ്ക്രീനുകൾ മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കാൻ ലൈവ് ഡാറ്റ, വൺ-ക്ലിക്ക് എക്സിക്യൂഷൻ, കസ്റ്റമൈസ് ചെയ്യാവുന്ന വർക്ക്സ്പേസ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സ്പോട്ട്, കോൾ, പുട്ട് ചാർട്ടുകൾ ഒരുമിച്ച് കാണാൻ സാധിക്കും. സ്ട്രൈക്ക് അല്ലെങ്കിൽ എക്സ്പയറിയിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് ചാർട്ടുകൾ, ഗ്രീക്സ്, ഓപ്ഷൻ ചെയിൻ എന്നിവ തനിയെ അപ്ഡേറ്റ് ആകും. വില ടൈപ്പ് ചെയ്ത് നൽകുന്നതിന് പകരം സ്റ്റോപ്പ്-ലോസ് അല്ലെങ്കിൽ ടാർഗെറ്റ് ചാർട്ടിൽ ഇടാനും സാധിക്കും. ഈ സമയത്ത് പ്രതീക്ഷിക്കുന്ന ലാഭ-നഷ്ട വിവരങ്ങളും ടിക്ക് ഡിസ്റ്റൻസും മറ്റും തൽസമയം അറിയാം. എക്സിറ്റ് ഐക്കണിൽ തൊടുമ്പോൾ തന്നെ പൊസിഷൻ ക്ലോസ് ചെയ്യപ്പെടുകയും ലിങ്ക് ചെയ്ത ഓർഡറുകൾ റദ്ദാക്കപ്പെടുകയും ചെയ്യും.
ബ്രാക്കറ്റ് ഓർഡറുകളിൽ ട്രിഗറിനും ലിമിറ്റ് വിലയ്ക്കുമിടയിൽ സ്ഥിരമായി 0.15 ശതമാനം ബഫർ നൽകിയിരിക്കുന്നതിനാൽ പെട്ടെന്നുള്ള സ്പൈക്കുകളിൽ എക്സിറ്റ് നഷ്ടമാകില്ല. കൂടാതെ, സ്റ്റോപ്പ്-ലോസും ടാർഗെറ്റും മുൻകൂട്ടി നിശ്ചയിച്ച് മാർക്കറ്റ് ഓർഡറുകൾ നൽകാൻ 1-ടാപ്പ് മോഡും ലഭ്യമാണ്. ഓപ്ഷൻ ചെയിൻ, ഓപ്പൺ പൊസിഷനുകൾ, ഓർഡർ ട്രാക്കിംഗ്, മാർക്കറ്റ് അലർട്ടുകൾ, സ്കായ് എഐ അസിസ്റ്റന്റ് എന്നിവയെല്ലാം ഒരു സൈഡ് പാനലിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി സ്കൈയിലും ഇൻവെസ്റ്റ്റൈറ്റിലും സ്കാൽപ്പർ ടെർമിനൽ ഇപ്പോൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.