Sections

എഐ അധിഷ്ഠിത നിക്ഷേപ സേവന പ്ലാറ്റ്ഫോമായ 'ആര്യ' അവതരിപ്പിച്ച് കെഫിൻടെക്

Friday, Sep 04, 2026
Reported By Admin
KFintech Launches AI-Powered Investor Platform ‘Arya’

കൊച്ചി: മ്യൂച്വൽ ഫണ്ട് ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിനായി കെഫിൻ ടെക്നോളജീസ് ലിമിറ്റഡ് (കെഫിൻടെക്) എഐ അധിഷ്ഠിത കൺവേഴ്സേഷണൽ ഇന്റലിജൻസ്, ഇൻവെസ്റ്റർ സർവീസിംഗ് പ്ലാറ്റ്ഫോമായ 'ആര്യ' അവതരിപ്പിച്ചു. സ്വയം നിയന്ത്രിക്കുന്ന സ്മോൾ ലാംഗ്വേജ് മോഡലുകളും കർശനമായ കംപ്ലയൻസ് സംവിധാനവും സംയോജിപ്പിച്ചാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് സ്വാഭാവിക ഭാഷയിൽ വിവരങ്ങൾ തേടാനും പോർട്ട്ഫോളിയോ വിശകലനം നടത്താനും ഇടപാടുകൾ നടത്താനും ഇതിലൂടെ സാധിക്കും.

സ്കീം തിരഞ്ഞെടുക്കൽ, പോർട്ട്ഫോളിയോ വിശകലനം, ഇടപാട് നടത്തൽ എന്നിവ ഒറ്റ കൺവേഴ്സേഷണൽ സംവിധാനത്തിലൂടെ 'ആസ്ക്-അണ്ടർസ്റ്റാൻഡ്-അനലൈസ്-ആക്ട്' രീതിയിൽ സാധ്യമാക്കുന്നതാണ് ആര്യയുടെ പ്രത്യേകത. ലംപ്സം നിക്ഷേപവും എസ്ഐപി രജിസ്ട്രേഷനും നിലവിൽ ലൈവ് ടെസ്റ്റിങ്ങിലാണ്. ഒടിപി അടിസ്ഥാനത്തിലുള്ള തിരിച്ചറിയൽ പരിശോധന, പാൻ മാസ്കിങ്, യോഗ്യതാ പരിശോധന തുടങ്ങിയ നിർബന്ധിത സുരക്ഷാ സംവിധാനങ്ങൾ ഇടപാടുകൾക്ക് മുമ്പ് നടപ്പാക്കും. റിഡംപ്ഷൻ, ഫണ്ട് സ്വിച്ചിങ്, എസ്ടിപി, എസ്ഡബ്ല്യുപി തുടങ്ങിയ സേവനങ്ങളും പിന്നീട് ഉൾപ്പെടുത്തും.

കെഫിൻടെക്കിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചറിൽ തന്നെയാണ് നിക്ഷേപക ഡാറ്റ പ്രോസസ് ചെയ്യുന്നത്. തേർഡ് പാർട്ടി എഐ ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കാത്തതിനാൽ ഡാറ്റാ സുരക്ഷയ്ക്കും ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾക്കും പ്രാധാന്യം നൽകുന്നു. 2026 ജൂലൈയിലെ പ്രൂഫ്-ഓഫ്-കോൺസെപ്റ്റ് പരീക്ഷണങ്ങളിൽ വസ്തുതാ കൃത്യത ഏകദേശം 90 ശതമാനത്തിലെത്തിക്കുകയും പരിധിക്ക് പുറത്തുള്ള ചോദ്യങ്ങൾക്ക് 100 ശതമാനം നിരസിക്കൽ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.

2026 സെപ്റ്റംബറിൽ ക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റാൻഡ്എലോൺ ആപ്പായി ആര്യയുടെ സേവനം ആരംഭിക്കും. ഒക്ടോബറിൽ കെഫിൻടെക്കിന്റെ ഐറിസ് പോർട്ടൽ വഴി ഡിസ്ട്രിബ്യൂട്ടർമാർക്കും നവംബറിൽ ഇൻവെസ്റ്റർ പോർട്ടൽ വഴി നിക്ഷേപകർക്കും സേവനം ലഭ്യമാക്കും. വാട്സ്ആപ്പ് സംയോജനം, വോയ്സ് ഇന്ററാക്ഷൻ, ബഹുഭാഷാ പിന്തുണ തുടങ്ങിയവയാണ് ഭാവി പദ്ധതികൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.