Sections

വാഹന ഡീലർമാരുടെ സംതൃപ്തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്സ് മുന്നിൽ

Saturday, Sep 05, 2026
Reported By Admin
FADA 2026 Dealer Satisfaction Index Rises to 810

ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) പ്രസിദ്ധീകരിച്ച 2026ലെ ഡീലർ സംതൃപ്തി പഠനത്തിൽ വാഹന ഡീലർമാരുടെ മൊത്തം സംതൃപ്തി സൂചിക 29 പോയിന്റ് ഉയർന്ന് 810 ആയി. നാലുചക്ര വാഹന വിഭാഗത്തിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ 865 പോയിന്റുമായി ഒന്നാമതെത്തി. ഇരുചക്ര വാഹന വിഭാഗത്തിൽ 878 പോയിന്റുമായി റോയൽ എൻഫീൽഡും വാണിജ്യ വാഹന വിഭാഗത്തിൽ 800 പോയിന്റുമായി ടാറ്റ മോട്ടോഴ്സ് സിവിയും ഒന്നാം സ്ഥാനം നേടി.

പ്രീമൺഏഷ്യയുമായി സഹകരിച്ചാണ് പഠനം നടത്തിയത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ രാജ്യവ്യാപകമായി 2,045 ഡീലർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

വൈദ്യുത ഇരുചക്ര വാഹനങ്ങളിൽ ഏഥർ എനർജിയും വൈദ്യുത കാറുകളിൽ വിൻഫാസ്റ്റ് ഓട്ടോയും മുന്നിലെത്തി. ആഡംബര കാറുകളിൽ ബിഎംഡബ്ല്യുവും ട്രാക്ടർ വിഭാഗത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്വരാജ് വിഭാഗവും ഒന്നാമതായി.

ഉൽപ്പന്ന നിലവാരവും വിശ്വാസ്യതയും ഡീലർമാരുടെ പ്രധാന ശക്തികളായി തുടരുമ്പോഴും ലാഭവിഹിതം, വിറ്റഴിക്കാത്ത വാഹനങ്ങളുടെ കൈകാര്യം, സ്പെയർ പാർട്സ് ലഭ്യത, പരിശീലനച്ചെലവ് പങ്കിടൽ, വിൽപ്പനാനന്തര സേവനം, നയങ്ങളിലെ വ്യക്തത എന്നിവ പ്രധാന ആശങ്കകളായി തുടരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.