Sections

ഡിസൈനിലും സുരക്ഷയിലും മികവ്; ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഡിസ്പ്ലേ ഡിസ്ട്രിബ്യൂഷൻ ബോർഡുമായി വി-ഗാർഡ്

Tuesday, Aug 18, 2026
Reported By Admin
V-Guard Launches India’s First Distribution Board with Digital Display

കൊച്ചി: ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഇന്ത്യയിലെ ആദ്യ ഡിസ്ട്രിബ്യൂഷൻ ബോർഡ് 'ഇൻവിഡിയ പ്ലസ് ടിപിഎൻ ഡിബി' അവതരിപ്പിച്ച് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ രാമചന്ദ്രൻ വെങ്കട്ടരാമൻ, മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, ഇലക്ട്രോ മെക്കാനിക്കൽ ഡിവിഷൻ വൈസ് പ്രസിഡന്റ് എബി എബ്രഹാം, സ്വിച്ച് ഗിയേഴ്സ് നാഷനൽ പ്രോഡക്ട് ഹെഡ് ആന്റണി ജോൺ, എന്നിവർ ചേർന്ന് ഉൽപന്നം അവതരിപ്പിച്ചു.

'ഡിസൈൻഡ് ടു ഡിസ്പ്ലേ' എന്ന ആശയത്തിലാണ് ഇൻവിഡിയ പ്ലസ് ടിപിഎൻ ഡിബി രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിനോട് ഇണങ്ങുന്ന പ്രീമിയം ഡിസൈനിലാണ് പുതിയ ഉൽപന്നം തയ്യാറാക്കിയിരിക്കുനന്ത്. ഷാംപെയ്ൻ ഗോൾഡ്, ഹാമർഡ് സിൽവർ, ലക്സ് വൈറ്റ് എന്നീ മൂന്ന് ഫിനിഷുകളിൽ ലഭ്യമാകും.

ഡിസൈനിന് ഇതിനകം ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇൻവിഡിയ പ്ലസ് ടിപിഎൻ ഡിബിക്ക് 2025ലെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈൻ അവാർഡിൽ 'ഇന്ത്യാസ് ബെസ്റ്റ് ഡിസൈൻ പ്രൊജക്ട്' പുരസ്കാരം ലഭിച്ചു.

ഇൻവിഡിയ പ്ലസ് ടിപിഎൻ ഡിബിയിലൂടെ ഇന്ത്യൻ വീടുകളിലെ ഡിസ്ട്രിബ്യൂഷൻ ബോർഡുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുവാനാണ് ലക്ഷ്യമിട്ടതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. സുരക്ഷാ ഉപകരണം എന്നതിനപ്പുറം വീട്ടുടമകൾക്ക് അഭിമാനത്തോടെ പ്രദർശിപ്പിക്കാവുന്ന, മികച്ച രൂപകൽപ്പനയുള്ള ഒരു സ്മാർട്ട് ഉൽപ്പന്നമായി ഇത് മാറുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തത്സമയ വോൾട്ടേജ് നിരീക്ഷണം, ആർസിസിബി ട്രിപ്പ് അലാറം, ബിൽറ്റ്-ഇൻ കാബിൻ ലൈറ്റ്, സ്മാർട്ട് കൺട്രോൾ മോഡ്യൂൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. വോൾട്ടേജ് 120 വോൾട്ടിൽ താഴെയാകുമ്പോൾ ലോ വോൾട്ടേജും 280 വോൾട്ടിന് മുകളിലാകുമ്പോൾ ഹൈ വോൾട്ടേജും ഡിസ്പ്ലേയിൽ കാണിക്കും. ആർസിസിബി ട്രിപ്പ് സംഭവിച്ചാൽ ഉപയോക്താവിന് മുന്നറിയിപ്പ് ലഭിക്കും. ബോർഡിന്റെ കവർ തുറക്കുമ്പോൾ സ്വയമേവ പ്രവർത്തിക്കുന്ന ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻവെർട്ടർ, സാധാരണ വയറിങ് എന്നിവ വേർതിരിക്കുന്ന ഡ്യുവൽ ന്യൂട്രൽ ലിങ്കും എളുപ്പത്തിലുള്ള കേബിൾ കണക്ഷനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിനും ആർസിസിബി അലാറം, തത്സമയ വോൾട്ടേജ് ഡിസ്പ്ലേ എന്നിവയ്ക്കുമുള്ള പേറ്റന്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.