- Trending Now:
കൊച്ചി: 2026 ഏപ്രിൽ 30-ലെ കണക്കനുസരിച്ച് യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 11,679 കോടി രൂപ പിന്നിട്ടു. 2004 ഏപ്രിൽ 7-ന് പ്രവർത്തനം ആരംഭിച്ച ഈ ഫണ്ട് മിഡ് ക്യാപ് കമ്പനികളിൽ പ്രധാനമായും നിക്ഷേപം നടത്തുന്ന ഒരു ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമാണ്.
ഫണ്ടിൻറെ പോർട്ട്ഫോളിയോയിൽ നിലവിൽ 70 ശതമാനം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോൾ ക്യാപ് കമ്പനികളിലും ബാക്കി ലാർജ് ക്യാപ് കമ്പനികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 91 ഓളം സ്റ്റോക്കുകൾ ഈ ഫണ്ടിൻറെ പോർട്ട്ഫോളിയോയിലുണ്ട്.
ഫണ്ടിൻറെ മുൻനിര നിക്ഷേപങ്ങളിൽ പിബി ഫിൻടെക് ലിമിറ്റഡ്, പോളികാബ് ഇന്ത്യ ലിമിറ്റഡ്, ട്യൂബ് ഇൻവെസ്റ്റ്മെൻറ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, സുസ്ലോൺ എനർജി ലിമിറ്റഡ്, ഫീനിക്സ് മിൽസ് ലിമിറ്റഡ്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, എപിഎൽ അപ്പോളോ ട്യൂബ്സ് ലിമിറ്റഡ്, അജന്ത ഫാർമ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. ഇവ പോർട്ട്ഫോളിയോയുടെ മൊത്തം നിക്ഷേപത്തിൻറെ ഏകദേശം 20 ശതമാനത്തോളം വരും.
മികച്ച സാമ്പത്തിക അടിത്തറയുള്ളതും വളർച്ചാ സാധ്യതയുള്ളതുമായ കമ്പനികളെ താഴെത്തട്ടിൽ നിന്ന് വിശകലനം ചെയ്ത് തിരഞ്ഞെടുക്കുന്ന ബോട്ടം-അപ്പ് രീതിയാണ് ഫണ്ട് പിന്തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.