Sections

യുടിഐ ലാർജ് ക്യാപ് ഫണ്ടിൻറെ മൊത്തം ആസ്തികൾ 12,700 കോടി രൂപ കടന്നു

Saturday, Jun 21, 2025
Reported By Admin
UTI Large Cap Fund Crosses ₹12,700 Crore in AUM with 38 Years of Wealth Creation

കൊച്ചി: യുടിഐ ലാർജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ 12,700 കോടി രൂപ കടന്നതായി 2025 മെയ് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 1986 ഒക്ടോബറിൽ ആരംഭിച്ച യുടിഐ ലാർജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത ഫണ്ടാണ് കൂടാതെ 38 വർഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്നതിൽ മികച്ചൊരു ചരിത്രമുണ്ട്. ഫണ്ടിൻറെ തുടക്കത്തിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 മെയ് 31 ആയപ്പോൾ 25.82 കോടി രൂപയായി വളർന്നു.

യുടിഐ ലാർജ് ക്യാപ് ഫണ്ട് ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്കീമാണ്. ഇത് പ്രധാനമായും മത്സരാധിഷ്ഠിതമായി മുൻതൂക്കമുള്ള ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് 'ഗ്രോത്ത് അറ്റ് റീസണബിൾ പ്രൈസ്' എന്ന നിക്ഷേപ ശൈലിയാണ് ഇത് പിന്തുടരുന്നത്.

കടബാധ്യത നിയന്ത്രിതമായി കൈകാര്യം ചെയ്യുന്ന, സ്ഥിരമായ വരുമാന വളർച്ചയുള്ള, ലാഭക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, മൂലധനച്ചെലവിനേക്കാൾ ഉയർന്ന മൂലധന വരുമാനമുള്ള, സ്ഥിരമായ പ്രവർത്തന പണമിടപാടുകളുമായി അടിസ്ഥാനപരമായി ശക്തമായ കമ്പനികളിൽ നിക്ഷേപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. അത്തരം കമ്പനികൾക്ക് ഭാവി വിപുലീകരണത്തിനായി ഫ്രീ ക്യാഷ് ഫ്ളോ സൃഷ്ടിക്കാനും നിലവിലുള്ള ഓഹരികളുടെ മൂല്യം കുറയാതെ നിലനിർത്താനും സാധിക്കും.

യുടിഐ ലാർജ് ക്യാപ് ഫണ്ടിൻറെ പോർട്ട്ഫോളിയോയിൽ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, കോടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ലാർസൻ & ടൂബ്രോ ലിമിറ്റഡ് തുടങ്ങിയ മുൻനിര കമ്പനികളാണുള്ളത്. ഇതിലെ ആദ്യ 10 സ്റ്റോക്കുകൾ പോർട്ട്ഫോളിയോയുടെ ഏകദേശം 50 ശതമാനം വരും.

2025 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, ഈ സ്കീം നിലവിൽ കൺസ്യൂമർ സർവീസസ്, ഇൻഫർമേഷൻ ടെക്നോളജി, കൺസ്യൂമർ ഡ്യൂറബിൾസ്, ടെലികമ്മ്യൂണിക്കേഷൻ, ക്യാപിറ്റൽ ഗുഡ്സ് എന്നീ മേഖലകളിൽ സാധാരണയായി നിക്ഷേപിക്കേണ്ടതിനേക്കാൾ കൂടുതലാണ് നിക്ഷേപം. അതേസമയം ഓയിൽ, ഗ്യാസ് & കൺസ്യൂമബിൾ ഫ്യുവൽസ്, കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, മെറ്റൽസ് & മൈനിംഗ്, എഫ്എസിജി, പവർ എന്നീ മേഖലകളിൽ സാധാരണയായി നിക്ഷേപിക്കേണ്ടതിനേക്കാൾ കുറവാണ് നിക്ഷേപം.

ദീർഘകാലാടിസ്ഥാനത്തിൽ മൂലധന വർദ്ധനവോ അല്ലെങ്കിൽ ദീർഘകാല വരുമാന വിതരണം നേടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. അച്ചടക്കമുള്ള നിക്ഷേപ സമീപനമാണ് ഇത് പിന്തുടരുന്നത്. കൂടാതെ ഫണ്ട് ആരംഭിച്ചത് മുതൽ എല്ലാ വർഷവും വാർഷിക ലാഭവിഹിതം വിതരണം ചെയ്യുന്നുണ്ട്. യുടിഐ ലാർജ് ക്യാപ് ഫണ്ട് ഏകദേശം മൊത്തം ലാഭവിഹിതമായി 4,500 കോടിരൂപ വിതരണം ചെയ്തിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.