- Trending Now:
കൊച്ചി: യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 24,900 കോടി രൂപ കടന്നതായി 2025 ഡിസംബർ 31ലെ കണക്കുകൾ കാണിക്കുന്നു. നിക്ഷേപകർക്ക് സാമ്പത്തിക മൂല്യം നേടാനായി മികച്ച ബിസിനസ്സുകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു ദീർഘകാല നിക്ഷേപകനും യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് അനുയോജ്യമാണ്.
ആകെ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും ലാർജ്-ക്യാപ്, മിഡ്-ക്യാപ് അല്ലെങ്കിൽ സ്മോൾ-ക്യാപ് എന്നിങ്ങനെ വിവിധ വിപണി മൂല്യമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ-എൻഡഡ് ഇക്വിറ്റി ഫണ്ടുകളാണ് ഫ്ളെക്സി-ക്യാപ് ഫണ്ടുകൾ. ഈ വിഭാഗത്തിലെ തുടക്കത്തിലെ ഫണ്ടുകളിൽ ഒന്നായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട്' 1992-ലാണ് ആരംഭിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ചരിത്രമാണ് ഈ ഫണ്ടിനുള്ളത്.
നിക്ഷേപങ്ങളിൽ വളർച്ചാ ശൈലി പിന്തുടരുന്ന ഈ ഫണ്ട് വിപണിയിലെ എല്ലാത്തരം മൂലധന വിഭാഗങ്ങളിലും നിക്ഷേപം നടത്തുന്നു. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഈ പദ്ധതിയുടെ മൊത്തം നിക്ഷേപത്തിൻറെ ഏകദേശം 45 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, എറ്റേണൽ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ഇൻഫോ-എഡ്ജ് ഇന്ത്യ ലിമിറ്റഡ്, പെർസിസ്റ്റൻറ് സിസ്റ്റംസ് ലിമിറ്റഡ്, ടൈറ്റൻ കമ്പനി ലിമിറ്റഡ്, എൽടിഐ മൈൻഡ്ട്രീ ലിമിറ്റഡ്, ഭാരതി എയർടെൽ എന്നീ പത്ത് മുൻനിര കമ്പനികളിലാണ്.
പ്രധാന ഇക്വിറ്റി പോർട്ട്ഫോളിയോ വളർത്താൻ ആഗ്രഹിക്കുന്നവർക്കും, സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്ന മികച്ച ബിസിനസ്സുകളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന വളർച്ച നേടാൻ ആഗ്രഹിക്കുന്നവർക്കും യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് അനുയോജ്യമാണ്. മിതമായ റിസ്ക് എടുക്കാൻ തയ്യാറുള്ളവരും, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കുറഞ്ഞത് 5 മുതൽ 7 വർഷം വരെയെങ്കിലും നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവരുമായ നിക്ഷേപകർക്ക് ഈ ഫണ്ട് പരിഗണിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.