- Trending Now:
കൊച്ചി: യൂസ്ഡ് കാറുകൾ വാങ്ങുന്നവരിൽ 48.5 ശതമാനവും ശമ്പളക്കാരായ പ്രൊഫഷണലുകളാണെന്ന് കാർസ്24-ൻറെ 2024 കലണ്ടർ വർഷത്തെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം ത്രൈമാസ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രമോഷനുകളും ബോണസുകളും പുതിയ ചുമതലകളുമെല്ലാം ലഭിക്കുന്ന കാലമാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസം.
ജീവിത ശൈലിയിലുണ്ടാകുന്ന ഉയർച്ചയുടേയും പ്രതിദിന യാത്രകളുടേയും പശ്ചാത്തലത്തിൽ വ്യക്തിഗത വാഹനത്തിനായി നിക്ഷേപം നടത്തുന്ന തീരുമാനം കൂടുതൽ കോർപറേറ്റ് ജീവനക്കാർ കൈക്കൊള്ളുന്നുമുണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഇത്തരം വാങ്ങലുകളുടെ കാര്യത്തിൽ ഗണ്യമായ വളർച്ചയാണുണ്ടായത്.
ഉപഭോക്താക്കളുടെ കാർ വാങ്ങൽ താൽപര്യങ്ങൾ വൈവിധ്യമാർന്ന രീതിയിൽ ഉടലെടുക്കുന്നതാണ് കാണാനായതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കാർസ്24 സഹ സ്ഥാപകൻ ഗജേന്ദ്ര ജൻഗിദ് പറഞ്ഞു.

ആഗ്ര, കോയമ്പത്തൂർ, നാഗ്പൂർ, വദോധര തുടങ്ങിയ മെട്രോ ഇതര നഗരങ്ങളിൽ വിൽപന ഗണ്യമായി ഉയരുന്നതാണ് കഴിഞ്ഞ ത്രൈമാസത്തിൽ കാണാനായത്. സിഫ്റ്റ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയാണ് കൂടുതൽ ജനപ്രീതി നേടിയ കാറുകൾ, മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ എന്നീ ബ്രാൻഡുകൾ മുൻനിരയിൽ തുടരുകയും ചെയ്തു.
2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ രണ്ടാം റൗണ്ടിൽ മൊഹ്സിൻ പറമ്പന് ഇരട്ട വിജയം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.