- Trending Now:
ബ്ല്യൂ നിറത്തിലും മറ്റു ഫാൻസി ഫോണ്ടുകളിലും സന്ദേശം അയക്കാൻ സാധിക്കും
പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ ഇന്ന് ചുരുക്കമായിരിക്കും. ടൈപ്പ് ചെയ്യുന്നതിന് ഒരേ ഫോണ്ട് ഉപയോഗിച്ച് മടുത്തുവോ?, ഫോണ്ട് ഒന്നുമാറ്റി കിട്ടിയിരുന്നുവെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചും കാണും.
ഇപ്പോൾ ഫോണ്ട് മാറ്റുന്നതിനും സംവിധാനമുണ്ട്. തേർഡ് പാർട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ ബ്ല്യൂ നിറത്തിലും മറ്റു ഫാൻസി ഫോണ്ടുകളിലും സന്ദേശം അയക്കാൻ സാധിക്കും.
ഇന്ത്യയിൽ ടെസ്ലയുടെ പുതിയ ഫാക്ടറിക്ക് വരാൻ സാധ്യത ... Read More
പ്ലേ സ്റ്റോറിൽ നിന്ന് 'Stylish Text - Fonts Keyboard' എന്ന ആപ്പാണ് ഇതിനായി ഡൗൺ ലോഡ് ചെയ്യേണ്ടത്. എന്നാൽ ആക്സസബിലിറ്റി പെർമിഷൻ ഒരിക്കലും നൽകരുത്. അങ്ങനെ വന്നാൽ ഡിവൈസിന്റെ പൂർണ നിയന്ത്രണം ഈ ആപ്പിന്റെ കൈയിൽ ആകും. എഗ്രി ബട്ടണിൽ ടാപ്പ് ചെയ്യുമ്പോൾ ഒരിക്കലും പെർമിഷൻ നൽകാതെ ശ്രദ്ധിക്കണം. ആപ്പിന്റെ മെയിൻ വിൻഡോയിൽ പോകുന്ന രീതിയിൽ സ്‌കിപ്പ് ചെയ്ത് മുന്നോട്ടുപോകുക. എനെബിൾ കീബോർഡ് ടാപ്പ് ചെയ്ത് 'Stylish Text - Fonts Keyboard' ഓപ്ഷൻ എനെബിൾ ചെയ്യുക. തുടർന്ന് ആക്ടിവേറ്റ് ബട്ടണിൽ അമർത്തി വേണം സംവിധാനം പ്രയോജനപ്പെടുത്തേണ്ടത്.
വാട്സ്ആപ്പിൽ ഏതെങ്കിലും ചാറ്റ് ഓപ്പൺ ചെയ്ത ശേഷം മെസേജ് ബാർ ടാപ്പ് ചെയ്യുക.മെസേജ് ബാറിലാണ് സാധാരണയായി ടൈപ്പ് ചെയ്യുന്നത്. കീബോർഡിന്റെ താഴെയായി കീബോർഡ് ഐക്കൺ കാണാം. ഇത് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാൻ. തുടർന്ന് Stylish Text - Fonts Keyboard ലേക്ക് സ്വിച്ച് ചെയ്യുക. ഇതോടെ ഫാൻസി ഫോണ്ടുകൾ തെളിഞ്ഞുവരും. ബ്ല്യൂ നിറത്തിൽ സന്ദേശങ്ങൾ അയക്കണമെങ്കിൽ അങ്ങനെ ചെയ്യാം. കീബോർഡിന്റെ ഇടതുവശത്ത് ഫോണ്ട് സ്റ്റൈലുകൾ ദൃശ്യമാണ്. കീബോർഡിൽ നോർമൽ തെരഞ്ഞെടുത്താൽ സാധാരണപോലെ തന്നെ ടൈപ്പ് ചെയ്യാനും സംവിധാനമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.