- Trending Now:
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. 5.47 ലക്ഷം കോടി രൂപ മതിക്കുന്ന 280 കോടി യു.പി.ഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) ഇടപാടുകളാണ് ജൂണില്‍ നടന്നത്; ഇത് സര്‍വകാല റെക്കാഡാണ്. 5.04 ലക്ഷം കോടി രൂപ മൂല്യവുമായി ഈ വര്‍ഷം മാര്‍ച്ചില്‍ കുറിച്ച 273 കോടി ഇടപാടുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. മേയ് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 11.56 ശതമാനവും എണ്ണം 10.6 ശതമാനവും ഉയര്‍ന്നുവെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) കണക്കുകള്‍ വ്യക്തമാക്കി. 254 കോടി ഇടപാടുകളാണ് മേയില്‍ നടന്നത്. മൂല്യം 4.90 ലക്ഷം കോടി രൂപ.
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ യു.പി.ഐ ഇടപാടുകള്‍ വൈകാതെ പ്രതിമാസം 300 കോടി (അതായത് പ്രതിദിനം 10 കോടി) കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ജൂണില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതിന്റെ കൂടി സൂചനയാണ് ഡിജിറ്റല്‍ ഇടപാടുകളിലെ വര്‍ദ്ധന. കഴിഞ്ഞമാസം ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബി.ബി.പി.എസ്) 16 ശതമാനവും ഫാസ്ടാഗ് കളക്ഷന്‍ 35.34 ശതമാനവും ഉയര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.