- Trending Now:
ന്യൂഡൽഹി: ഗോത്ര വിഭാഗങ്ങളിലെ ജനങ്ങൾക്ക് ഭവനവായ്പ ലഭ്യമാക്കുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 'ട്രൈബൽ പ്ലസ് ലോൺ സ്കീം' അവതരിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശവും ഈടുസ്വത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലം വായ്പ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
പിഎൻബിയുടെ ഗുവാഹത്തി, റായ്പൂർ സോണുകളിലെ ഗോത്ര പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. വീടും ഫ്ലാറ്റും വാങ്ങൽ, നിർമാണം, അറ്റകുറ്റപ്പണി, നവീകരണം, വിപുലീകരണം എന്നിവയ്ക്കായി ശമ്പളക്കാർക്ക് 40 ലക്ഷം രൂപ വരെയും സ്വയംതൊഴിൽ, ബിസിനസ്, പ്രൊഫഷണൽ വിഭാഗങ്ങൾക്ക് 25 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പരമാവധി 15 വർഷമാണ് തിരിച്ചടവ് കാലാവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.