Sections

ഇന്ത്യൻ യാത്രക്കാർക്ക് ഇനി കമ്പോഡിയയിൽ യുപിഐ ഇടപാട് നടത്താം

Saturday, Jun 13, 2026
Reported By Admin
UPI Payments Now Accepted at 4.5 Million Merchants in Cambodia

കൊച്ചി: ഇന്ത്യക്കാർക്ക് കമ്പോഡിയയിൽ ദേശീയ ക്യുആർ കോഡ് ആയ കെഎച്ച്ക്യുആർ സ്കാൻ ചെയ്ത് അവിടെയുള്ള 45 ലക്ഷം കച്ചവട സ്ഥാപനങ്ങളിൽ ഇടപാട് നടത്താം. എൻപിസിഎല്ലിൻറെ അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ്സ് അക്ലെഡാ ബാങ്കുമായുള്ള സഹകരണത്തിലൂടെയാണ് ഇത് അവതരിപ്പിച്ചത്.

കമ്പോഡിയയിലെ ഫ്നോം പെന്നിൽ നടത്തിയ ഇതിൻറെ ഔപചാരികമായ അവതരണത്തിൽ കമ്പോഡിയ ദേശീയ ബാങ്ക് ഗവർണർ ഡോ. ചെയ സെറെ, റിസർവ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാര, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇതു സഹായിക്കും. ഡിജിറ്റൽ പെയ്മെൻറ് രംഗത്ത് ഇന്ത്യ കൊണ്ടു വരുന്ന പുതുമകൾ ആഗോള വിപണികളിലെത്തിക്കാനാണ് എൻപിസിഐ ഇൻറർനാഷണൽ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എൻപിസിഐ ഇൻറർനാഷണൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. ഇന്ത്യൻ യാത്രക്കാർക്ക് രാജ്യത്തു ലഭിക്കുന്ന രീതിയിലെ സുരക്ഷിതവും സൗകര്യപ്രദവും പരിചിതവുമായ സുഗമമായ പണമടയ്ക്കൽ വിദേശത്തും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രോസ്-ബോർഡർ ഇൻററോപ്പറബിലിറ്റി പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിൽ അക്ലെഡാ ബാങ്ക് പിഎൽസി അഭിമാനിക്കുന്നുവെന്ന് പ്രസിഡൻറ് & ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ഇൻ ചന്നി പറഞ്ഞു. ഇതിലൂടെ ഇന്ത്യൻ യാത്രികർക്ക് ഞങ്ങളുടെ വിപുലമായ കെഎച്ച്ക്യുആർ മർച്ചൻറ് ശൃംഖലയിലുടനീളം യുപിഐ സൗകര്യമുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.