Sections

മൂന്നാം പാദത്തിൽ 5,017 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Thursday, Jan 15, 2026
Reported By Admin
Union Bank of India Q3 Net Profit Rises to ₹5,017 Crore

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2025 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ 5,017 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

ബാങ്കിന്റെ ആകെ ബിസിനസ് മുൻവർഷത്തെ അപേക്ഷിച്ച് 5.04 ശതമാനം വർദ്ധനവോടെ 22,39,740 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിൽ 3.36 ശതമാനവും വായ്പകളിൽ 7.13 ശതമാനവും വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ ആസ്തി ഗുണമേന്മയിലും വലിയ പുരോഗതി ദൃശ്യമാണ്; മൊത്തം നിഷ്ക്രിയ ആസ്തി 3.06 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.51 ശതമാനമായും കുറഞ്ഞു. റീട്ടെയ്ൽ, കൃഷി, എംഎസ്എംഇ (RAM) മേഖലകളിൽ 11.50 ശതമാനത്തിന്റെ വളർച്ചയുണ്ടായി.

സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് കീഴിൽ ബാങ്ക് ഇതുവരെ 3.37 കോടി അക്കൗണ്ടുകളിലായി 14,498 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. 8,671 ശാഖകളും 8,300 എടിഎമ്മുകളും ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് നിലവിൽ ബാങ്കിനുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.