Sections

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻറെ ലാഭം 103 കോടി രൂപ

Saturday, Jul 26, 2025
Reported By Admin
Ujjivan SFB Q1 Net Profit Rises 24% to ₹103 Cr

കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻറെ അറ്റാദായം ത്രൈമാസാടിസ്ഥാനത്തിൽ 24 ശതമാനം വർധിച്ച് 103 കോടി രൂപയിലെത്തിയതായി ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലെ പ്രവർത്തന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിൻറെ ആകെ വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധനവോട 33,287 കോടി രൂപയിലും നിക്ഷേപങ്ങൾ 19 ശതമാനം വാർഷിക വർധനവോടെ 38,619 കോടി രൂപയിലും എത്തി. മൈക്രോ ബാങ്കിങ് വിഭാഗത്തിലെ വിതരണം മുൻ ത്രൈമാസത്തിലേതിനു സമാനമായി 3934 കോടി രൂപയിൽ തുടരുകയാണ്.

ശക്തമായ പ്രകടനങ്ങളുടെ പിൻബലത്തിൽ തങ്ങൾ ആകെ വായ്പാ വിതരണത്തിൻറെ കാര്യത്തിൽ 11 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് നോട്ടിയാൽ പറഞ്ഞു. സുരക്ഷിത വിഭാഗത്തിൽ 63 ശതമാനം വളർച്ചയോടെ ഇതിനു ശക്തമായ പിന്തുണയും ലഭിച്ചു. ഈ ത്രൈമാസത്തിലെ വിതരണം 6539 കോടി രൂപയാണെന്നും സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ 65 അടിസ്ഥാന പോയിൻറുകൾ കുറച്ചതിനാൽ വരുന്ന ത്രൈമാസങ്ങളിൽ വായ്പാ ചെലവുകൾ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.