- Trending Now:
തൃശ്ശൂർ: ഒന്നിലേറെ സംസ്ക്കാരങ്ങളും ഭാഷകളും കൂടിച്ചേർന്നുണ്ടാകുന്ന പുതിയ ഭാഷാസംസ്ക്കാരത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംവാദം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നാളെ (നവംബർ 7, വെള്ളിയാഴ്ച) നടക്കും. അടുത്ത മാസം 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'കല.. കാലം.. കലാപം' എന്ന സംവാദ പരമ്പരയിലെ രണ്ടാമത്തെ പരിപാടിയാണ് ഇത്. ചലച്ചിത്രകാരനും കലാസംഘാടകനുമായ കേളീ രാമചന്ദ്രനാണ് പരമ്പരയുടെ ക്യൂറേറ്റർ.
കെബിഎഫിന്റെ സ്ഥാപകാംഗവും ട്രസ്റ്റിയുമായ എഴുത്തുകാരൻ ബോണി തോമസ് 'കൊച്ചി: ഒരു സാംസ്കാരിക ക്രിയോൾ' എന്ന വിഷയത്തിൽ സംസാരിക്കും. മലയാള ഭാഷാ പണ്ഡിതനായ ഡോ. ആദർശ് സി. 'മുസിരിസ്: ഒരു സാംസ്കാരിക ക്രിയോൾ' വിഷയത്തിലും സംവാദം നയിക്കും. രാവിലെ പത്തു മുതലാണ് പരിപാടി നടക്കുന്നത്.
കോളേജിലെ മലയാളം, ചരിത്ര വകുപ്പുകളുടെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗോവയിലെ എച് എച് ആർട്ട് സ്പേസുമായി ചേർന്ന പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ഈ ലക്കത്തിന്റെ പ്രമേയം. 2026 മാർച്ച് 31 വരെ 109 ദിവസം ബിനാലെ പ്രദർശനങ്ങൾ നീണ്ടുനിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.