- Trending Now:
കോഴിക്കോട്: ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ ക്ഷേത്ര കലാ പരിശീലന കളരിയും അന്നദാന മണ്ഡപവും നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 2,56,91,920 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്.
പ്രവേശന കവാടം, ചുറ്റുമതിൽ, വൈദ്യുതീകരണം, ഓഡിറ്റോറിയം, തുടങ്ങിയ പ്രവൃത്തികളാണ് ഇതു വഴി പൂർത്തീകരിക്കുന്നത്.
പൈതൃക-സാംസ്ക്കാരിക അടയാളങ്ങൾ ടൂറിസം രംഗത്ത് പ്രത്യേക പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈവിധ്യമാർന്ന സാംസ്ക്കാരിക ചിഹ്നങ്ങൾക്കൊപ്പം ക്ഷേത്രകലകൾ എന്നും സംസ്ഥാനത്തിന്റെ മുഖമുദ്രയാണ്. ഇത് പരിപാലിക്കാൻ സംസ്ഥാന സർക്കാർ എന്നും പ്രതിബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.