Sections

രുചിയുടെ വൈവിധ്യവുമായി എന്റെ കേരളം മേളയിലുണ്ട് ആ സംരംഭക

Saturday, May 10, 2025
Reported By Admin
Entrepreneur Ujala Shines with Signature Mango Pickle at Ente Keralam Expo

സംസ്ഥാന സർക്കാരിന്റെ തൊഴിൽ സംരംഭത്തിൽ തിളങ്ങിയ എലപ്പുള്ളി സ്വദേശിനി ഉജാല മധുസൂദനൻ വിപണിയിലെ താരമായ തന്റെ മാമ്പഴ മാങ്ങ അച്ചാറുമായി എന്റെ കേരളം മേളയിലും സജീവമാണ്. സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം മേള നടക്കുന്നത്. സർക്കാരിന്റെ കേരള അഗ്രോ ബ്രാന്റിൽ ഉൾപ്പെട്ട ഈ മധുവൂറും മാമ്പഴ അച്ചാറിന് മേളയിലും ആവശ്യക്കാരേറെയാണ്. എന്റെ കേരളം, കേരളീയം തുടങ്ങീ സർക്കാരിന്റെ ഒട്ടുമിക്ക പരിപാടികളിലും ഉജാലയുടെ ഈ മാമ്പഴ അച്ചാർ താരമാണ് . വിപണിയിൽ ആദ്യമായി മാമ്പഴ അച്ചാർ എത്തിച്ച സംരംഭക കൂടിയാണ് ഉജാല .

ഉജാലയും ഭർത്താവ് മധുസൂദനനും ചേർന്നാണ് രുചിക്കൂട്ട് എന്ന പേരിൽ സംരംഭം ആരംഭിച്ചത്.എലപ്പുള്ളി കൃഷി ഭവന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെയാണ് സംരംഭം വിജയത്തോടെ മുന്നോട്ട് പോകുന്നത്.കാർഷിക സർവകലാശാലയിൽ നിന്നും മൂന്നുമാസത്തെ പഴം പച്ചക്കറി പരിശീലനവുംഉജാല നേടിയിട്ടുണ്ട്.

250 ഗ്രാം മാമ്പഴ അച്ചാറിന് 135 രൂപയാണ് വില. മാമ്പഴ അച്ചാറിന് പുറമേ ഉണക്ക ചെമീൻ അച്ചാർ, ശരീരത്തിന് ഉന്മേഷം നൽകുന്ന ചെമ്പരത്തി ടീ ബാഗ്, മനോഹരമായ ടെറേറിയം ആന്റി ക്രാഫ്റ്റ്സ് എന്നിവയും വിപണനത്തിനായി സ്റ്റാളിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.