- Trending Now:
ഏഴ് അധിക പരസ്യദാതാക്കള്‍ ട്വിറ്ററിലെ അവരുടെ പരസ്യം കുറയ്ക്കാനും തീരുമാനമെടുത്തു
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളില്‍ പകുതിയും നഷ്ടമായതായി റിപ്പോര്‍ട്ട്. മീഡിയ മാറ്റേഴ്സ് ഇന്‍ അമേരിക്കയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് മികച്ച 100 പരസ്യദാതാക്കളില്‍ 50 പേരും ട്വിറ്ററില്‍ 2020 മുതല്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചവരാണ്. 2022ല്‍ മാത്രം ഇവര്‍ 750 മില്യണിലധികം ഡോളറും പരസ്യത്തിനായി ചെലവഴിച്ചു.
കൂടാതെ, നവംബര്‍ 21-ലെ കണക്കനുസരിച്ച്, ഏഴ് അധിക പരസ്യദാതാക്കള്‍ ട്വിറ്ററിലെ അവരുടെ പരസ്യം കുറയ്ക്കാനും തീരുമാനമെടുത്തു. 2020 മുതല്‍, ഈ ഏഴ് പരസ്യദാതാക്കള്‍ ട്വിറ്ററില്‍ 255 മില്യണിലധികം ഡോളറും 2022 ല്‍ ഏകദേശം 118 മില്യണ്‍ ഡോളറും ചെലവഴിച്ചതായി പഠനം പറയുന്നു.
ക്യാബിന് ക്രൂവിനെ കൂടുതല്‍ സുന്ദരമാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ... Read More
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്നും പതിയെ പരസ്യങ്ങളെല്ലാം പിന്വാങ്ങുകയാണെന്നാണ് ഇതിനോട് അനുബന്ധിച്ച് വന്ന റിപ്പോര്‍ട്ട്. ഫോര്‍ഡ് അടക്കമുള്ള മ്പനികള്‍ ട്വിറ്ററില്‍ തങ്ങളുടെ പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ആപ്പ് സ്റ്റോറുകളില്‍ നിന്നും നിരോഷിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍, പണിയില്‍ പുതിയ ഫോണ്‍ നിര്‍മ്മിക്കുമോ എന്ന ചോദ്യത്തിന് താന്‍ തീര്‍ച്ചയായും ഒരു പുതിയ ഫോണുമായി വരുമെന്ന് മസ്‌ക് മറുപടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഉള്ളടക്ക മോഡറേഷന്‍ പ്രശ്നങ്ങളുടെ പേരില്‍ ഗൂഗിള്‍, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ നിരോധിച്ചേക്കാം.
മസ്‌ക് ആപ്പിളിന്റെയും ഗൂഗിളിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ നിരോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്വിറ്ററിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ വരുന്ന ആഴ്ചയില്‍ അവതരിപ്പിക്കുമെന്ന് മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്ലാനിനായി 8 ഡോളര്‍ ഈടാക്കാന്‍ മസ്‌ക് പദ്ധതിയിടുന്നു. ഇത് നടപ്പിലാക്കുകയാണെങ്കില്‍ ട്വിറ്ററിന്റെ വരുമാനം ഉയരും,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.