- Trending Now:
കൈത്തണ്ടയിലും കഴുത്തിലും കണങ്കാലിലും മതപരമായ ചരടുകള്‍ ധരിക്കാന്‍ പാടില്ല
ക്യാബിന്‍ ക്രൂവിനു കൂടുതല്‍ സുന്ദരമാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. ക്യാബിന്‍ ക്രൂവിനു എയര്‍ ഇന്ത്യയുടെ പുതിയ ഗ്രൂമിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് എയര്‍ ഇന്ത്യ 40 പേജുകളുള്ള ഒരു സര്‍ക്കുലര്‍ പുറത്തിറക്കി. കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാന്‍ ക്യാബിന്‍ ക്രൂ യൂണിഫോം ചട്ടങ്ങള്‍ പാലിക്കണം. മതപരമായ മോതിരങ്ങളോ ചരടുകളോ പാടില്ലെന്ന് ക്യാബിന്‍ ക്രൂവിന് നിര്‍ദ്ദേശം നല്‍കി. കൈത്തണ്ടയിലും കഴുത്തിലും കണങ്കാലിലും മതപരമായ ചരടുകള്‍ ധരിക്കാന്‍ പാടില്ല. നരച്ച മുടി പാടില്ലെന്നും സ്വാഭാവികനിറം പതിവായി നല്‍കണമെന്നും നിര്‍ദ്ദേശം പറയുന്നു.
ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലുമായി കൊച്ചി എയര്‍പോര്‍ട്ട്... Read More
ഫാഷന്‍ നിറങ്ങളും ഹെന്നയും അനുവദനീയമല്ല. കുറച്ച് മുടിയുളള ഭാഗികമായി കഷണ്ടിയുളളവര്‍ക്ക് വൃത്തിയായി ഷേവ് ചെയ്ത് കഷണ്ടിയുള്ള രൂപമാകാം. ദിവസവും തല മുണ്ഡനം ചെയ്യണം. ഇതിനുപുറമെ, ദിവസവും ഷേവ് ചെയ്യാനും ഹെയര്‍ ജെല്‍ പുരട്ടാനും എയര്‍ ഇന്ത്യ പുരുഷ ജീവനക്കാരോട് ആവശ്യപ്പെട്ടു. ക്രൂ കട്ട് അനുവദനീയമല്ല. ഫ്‌ലൈറ്റിലുടനീളം കറുത്ത യൂണിഫോം ജാക്കറ്റുകള്‍ ധരിക്കണം. (ബോര്‍ഡിംഗ്, സര്‍വീസ്, ഡിപ്ലാനിംഗ് സമയത്ത്). പേഴ്‌സണല്‍ ടൈ പിന്നുകള്‍ അനുവദനീയമല്ല. പുരുഷന്മാര്‍ക്ക് വിവാഹ മോതിരം മാത്രമേ അനുവദനീയമായിട്ടുള്ളൂ. ബ്രേസ്ലെറ്റ് പാടില്ല.
വനിതകള്‍ മേക്കപ്പില്‍ തിളങ്ങണം. വനിതാ ക്രൂ അംഗങ്ങള്‍ക്ക് ഏപ്രണ്‍ നിര്‍ത്തലാക്കി. ഇന്‍ഡോ-വെസ്റ്റേണ്‍ യൂണിഫോമിനൊപ്പം ബ്ലാക്ക് ബ്ലേസര്‍ ഒഴിവാക്കി. വെയ്സ്റ്റ്‌കോട്ടിനൊപ്പം Cardigan ധരിക്കരുത്. സാരിയും ഇന്‍ഡോ വെസ്റ്റേണ്‍ യൂണിഫോമും ഉള്ള ഫ്‌ലൈറ്റ് ഡ്യൂട്ടിക്ക് Calf-length stockings നിര്‍ബന്ധമാണ്. കമ്പനി നല്‍കുന്ന കറുത്ത Cardigan ബോര്‍ഡിംഗിനും ഡിപ്ലാനിംഗിനും ധരിക്കാം (ശീതകാല മാസങ്ങളില്‍ മാത്രം).
കേരള ജനതയ്ക്ക് ഫ്രഷ് പച്ചക്കറി നേരിട്ടെത്തിച്ച് സ്റ്റാര്‍ട്ടപ്പ്
... Read More
സ്‌കിന്‍ ടോണുമായി പൊരുത്തപ്പെടുന്ന ഫൗണ്ടേഷനും കണ്‍സീലറുകളും നിര്‍ബന്ധമാണെന്നും ഗൈഡ്‌ലൈന്‍സ് പറയുന്നു. ഐഷാഡോ, ലിപ്സ്റ്റിക്കുകള്‍, നെയില്‍ പെയിന്റ്, ഹെയര്‍ ഷെയ്ഡ് കാര്‍ഡുകള്‍ എന്നിവ യൂണിഫോം അനുസരിച്ച് കര്‍ശനമായി പാലിക്കണം. ഈ നാലിലും വ്യക്തിഗത ഷേഡുകള്‍, ഉല്‍പ്പന്നങ്ങള്‍ അനുവദനീയമല്ല. കമ്പനിയുടെ ഷേഡ് കാര്‍ഡുകള്‍ ഉപയോഗിക്കണം. ഷേഡ് കാര്‍ഡില്‍ നിന്നുള്ള നെയില്‍ പെയിന്റ് നിറങ്ങള്‍ യൂണിഫോമുമായി പൊരുത്തപ്പെടണം.
കമ്മലുകള്‍ പ്രത്യേകിച്ച് അലങ്കാരമില്ലാതെ വൃത്താകൃതിയില്‍ മാത്രം. സ്വര്‍ണ്ണവും ഡയമണ്ട് സ്റ്റഡുകളും അനുവദനീയമാണ്. മുത്തുകള്‍ അനുവദനീയമല്ല. ഒരു ചെറിയ ബിന്ദി സാരി ധരിക്കുമ്പോള്‍ മാത്രം അനുവദനീയമാണ്.1 സെന്റീമീറ്റര്‍ വീതിയുള്ള രണ്ട് മോതിരങ്ങള്‍ സ്ത്രീ ജീവനക്കാര്‍ക്ക് അനുവദനീയമാണ്. ഓരോ കൈയിലും ഒന്ന് ധരിക്കാം. ഡിസൈനും കല്ലുകളും ഇല്ലാതെ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ ഉള്ള ഒരു നേര്‍ത്ത വള മാത്രമേ ധരിക്കാന്‍ പാടുള്ളൂ. ബ്രേസ്ലെറ്റ് പാടില്ല. കമ്പനി ഹെയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുടി വൃത്തിയിലും സ്‌റ്റൈലിലും ആയിരിക്കണം. ഇങ്ങനെ നീളുന്ന ക്യാബിന്‍ ക്രൂവിനെ കൂടുതല്‍ സുന്ദരമാക്കാനുള്ള എയര്‍ ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.