Sections

കേരള ജനതയ്ക്ക് ഫ്രഷ് പച്ചക്കറി നേരിട്ടെത്തിച്ച് സ്റ്റാര്‍ട്ടപ്പ്

Sunday, Nov 27, 2022
Reported By admin
startup

ഗുണമേന്മ ഉറപ്പുനല്‍കുന്ന ഒരു ഉല്‍പ്പാദന സംവിധാനം വളര്‍ത്തിയെടുക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്


കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ കണ്ണിയായി പ്രവര്‍ത്തിക്കുന്ന അഗ്രിടെക് സ്റ്റാര്‍ട്ടപ്പാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍. ഈ സ്റ്റാര്‍ട്ടപ്പ്, ഗ്രാമീണ കര്‍ഷകരെ നഗരങ്ങളിലടക്കമുള്ള ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. പച്ചക്കറികള്‍ ഉള്‍പ്പെടെ കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്ന് ഉപഭോക്താവിന് നേരിട്ട്  ലഭ്യമാക്കുകയെന്നതാണ് പ്രധാനമായും സ്റ്റാര്‍ട്ടപ് ലക്ഷ്യമിടുന്നത്.

കാര്‍ഷികോല്‍പന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ച് അവബോധമുള്ള ഒരു കൂട്ടം ഉല്‍പ്പാദകരുമായി ചേര്‍ന്ന് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനം നല്‍കുന്നതു മുതല്‍, ഇങ്ങനെയുള്ള പ്രോഡക്റ്റുകള്‍  ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്റ്റാര്‍ട്ടപ്പിന്റെ സാന്നിധ്യമുണ്ട്.

വിളവെടുപ്പിനുശേഷം കുറഞ്ഞത് 20 മണിക്കൂറിനുള്ളില്‍ കാര്‍ഷികോല്‍പ്പന്നം ആവശ്യക്കാരിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളിലേക്ക് ആരോഗ്യകരവും, സുരക്ഷിതവുമായ ഭക്ഷണമെത്തിക്കുന്നതോടൊപ്പം, ഗുണമേന്മ ഉറപ്പുനല്‍കുന്ന ഒരു ഉല്‍പ്പാദന സംവിധാനം വളര്‍ത്തിയെടുക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്. 

ആര് കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, അതിന്റെ സമാഹരണം, വിതരണം മുതല്‍ ഏറ്റവുമൊടുവില്‍ ഉപയോക്താവിലേക്കെത്തുന്നതു വരെ കൈകാര്യം ചെയ്യുന്ന ഒരു ഫുള്‍സ്റ്റാക്ക് സൊല്യൂഷനാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ വികസിപ്പിച്ചിരിക്കുന്നത്. യൂണിറ്റ് ലെവല്‍ ട്രേസവിലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് ഇത് സാധ്യമാക്കുന്നത്. പ്രദീപ്. പി.എസ് ആണ് ഫാര്‍മേഴ്സ് ഫ്രഷ് സോണിന്റെ ഫൗണ്ടര്‍. 80 മുതല്‍ 100 വരെയടങ്ങുന്ന ടീമാണ് സ്റ്റാര്‍ട്ടപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.