Sections

രാജ്യവ്യാപക സർവീസ് കാമ്പയിനുമായി ടിവിഎസ്

Thursday, Dec 25, 2025
Reported By Admin
TVS Motor Announces Nationwide Two-Wheeler Service Campaign

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാണ രംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോർ കമ്പനി രാജ്യവ്യാപകമായി സർവീസ് കാമ്പയിൻ പ്രഖ്യാപിച്ചു. പുതിയ വർഷത്തിൽ വാഹനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകാൻ ലക്ഷ്യമിട്ട് 2026 ജനുവരി 5 വരെയാണ് കാമ്പയിൻ നടത്തുന്നത്. പുതിയ വർഷത്തിൽ പുതുമയോടെ യാത്ര തുടങ്ങാം (റിസോൾവ്, റിഫ്രഷ് ആൻഡ് റെയ്ഡ്) എതാണ് പ്രമേയം.

ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ അംഗീകൃത സർവീസ് സെന്ററുകൾ കാമ്പയിന്റെ ഭാഗമാവും. കാമ്പയിൻ കാലയളവിൽ സർവീസ് സെന്ററുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് എഞ്ചിൻ, ബ്രേക്ക്, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സസ്പെൻഷൻ എന്നിവയിലുൾപ്പെടെ സമഗ്രമായ വാഹന ആരോഗ്യ പരിശോധനകൾ ലഭിക്കും.

ടിവിഎസ് അപ്പാച്ചെ, ടിവിഎസ് റോണിൻ മോഡലുകൾക്ക് വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ടുകൾ, വാർഷിക മെയിന്റനൻസ് പ്ലാനുകൾ, അധിക വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും ലഭിക്കും. ലേബർ സർവീസുകൾക്കും മറ്റ് മൂല്യാധിഷ്ഠിത സേവനങ്ങൾക്കുമുള്ള ഇളവുകൾ, ഒറിജിനൽ ടിവിഎസ് മോട്ടോർ പാർട്സുകൾ, എഞ്ചിൻ ഓയിൽ എന്നിവയും കാമ്പയിനിലുടനീളം ടിവിഎസ് ഉറപ്പാക്കും.

ഇന്ത്യയിലുടനീളമുള്ള മുഴുവൻ ടിവിഎസ് ഉപഭോക്താക്കൾക്കും ഈ കാമ്പയിനിൽ പങ്കെടുക്കാം. ടിവിഎസ് മോട്ടോർസിന്റെ വെബ്സൈറ്റ്, ക്യുആർ കോഡ് അല്ലെങ്കിൽ ടിവിഎസ് കണക്ട് വഴി സർവീസ് മുൻകൂർ ബുക്ക് ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.