Sections

രവീന്ദ്രൻ ഷൺമുഖം ടിവിഎസ് മോട്ടോർ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർ

Saturday, May 16, 2026
Reported By Admin
TVS Motor Appoints Ravindran Shanmugam as Director

കൊച്ചി: ടിവിഎസ് ഗ്രൂപ്പിൻറെ ഭാഗമായ ഇരുചക്ര-മുച്ചക്ര വാഹന നിർമാണരംഗത്തെ ആഗോള പ്രശസ്തരാായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം), രവീന്ദ്രൻ ഷൺമുഖത്തെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, 2026 മേയ് 13 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം.

നിലവിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള ഇൻറീരിയർ ഡിസൈൻ ആൻറ് റിനവേഷൻ പ്ലാറ്റ്ഫോമായ മാബിളിൻറെ കോ-ഫൗൺറും എക്സിക്യൂട്ടീവ് ചെയർമാനുമാണ് അദ്ദേഹം. ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകൾ വളർത്തുന്നതിലും, ഡിജിറ്റൽ പരിവർത്തനത്തിലും ആഗോള വിപണികളിലുടനീളം എഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നതിലും അനുഭവസമ്പത്തുള്ള രവീന്ദ്രൻ ഷൺമുഖം, ഒരു മികച്ച ടെക്നോളജി സംരംഭകൻ കൂടിയാണ്. മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്മെൻറ് കൺസൾട്ടൻറായി പ്രവർത്തിച്ചിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പൂർവ വിദ്യാർഥി കൂടിയായ ഷൺമുഖത്തിന് ടെക്നോളജി, ഇന്നോവേഷൻ, പ്ലാറ്റ്ഫോം ബിസിനസ്, സ്ട്രാറ്റജിക് ഗവേണൻസ് എന്നിവയിൽ ആഴത്തിൽ വൈദഗ്ധ്യവുമുൺണ്ട്.

തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും ആഗോളതലത്തിൽ ബിസിനസ് വളർത്തുന്നതിലുമുള്ള മികവും അദ്ദേഹത്തിൻറെ കാഴ്ച്ചപ്പാടുകളും, കമ്പനിയുടെ ഭാവി വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ടിവിഎസ് മോട്ടോർ കമ്പനി ബോർഡിന് കരുത്തേകുമെന്ന് ടിവിഎസ്എം ചെയർമാൻ സുദർശൻ വേണു പറഞ്ഞു. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുൺെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻജിനീയറിങ് മികവിനും ഉപഭോക്തൃ വിശ്വാസത്തിനും ആഗോള സ്വീകാര്യതയ്ക്കും പേരുകേട്ട ടിവിഎസ് മോട്ടോർ കമ്പനിയുടെ ബോർഡിൽ ചേരുന്നതിൽ അഭിമാനമുണ്ടെൺന്ന് രവീന്ദ്രൻ ഷൺമുഖം പറഞ്ഞു. സാങ്കേതികവിദ്യ, ഡിജിറ്റൽ സംവിധാനങ്ങൾ, എഐ എന്നിവയിലൂടെ ഗതാഗത മേഖല മാറിക്കൊൺിരിക്കുകയാണ്. ഈ പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ടിവിഎസ് മോട്ടോറിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.