Sections

ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് വിപണിയിലിറക്കി

Thursday, May 07, 2026
Reported By Admin
TVS iQube S 4.7 kWh Launched with 175km Range

കൊച്ചി: ലോകത്തെ മുൻനിര ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എ), ഇന്ത്യയിലെ ഏറ്റവും ജനകീയ ഫാമിലി ഇ.വി ആയ ടിവിഎസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് വിപണിയിലിറക്കി. 9 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങൾ വിശ്വാസമർപ്പിച്ച ടിവിഎസ് ഐക്യൂബ്, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന സബ്സിഡികൾ ഉൾപ്പെടെ 1,37,142 രൂപ (ഡൽഹി എക്സ്-ഷോറൂം) വിലയുള്ള ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച്, ഐഡിസി സാക്ഷ്യപ്പെടുത്തിയ 175 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. പുതിയ നിറങ്ങളിൽ ലഭ്യമാകുന്ന ഈ മോഡൽ, കുടുംബങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും ദീർഘദൂര യാത്രകൾ സാധ്യമാക്കാൻ സഹായിക്കും.

ദൈനംദിന ഉപയോഗം മുന്നിൽകണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള എസ് 4.7 കെഡബ്ല്യുഎച്ച് വേരിയൻറിലെ കരുത്തുറ്റ ബാറ്ററി ദിവസേനയുള്ള യാത്രകളും, പെട്ടെന്നുള്ള ദീർഘദൂര യാത്രകളും ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കും. മെച്ചപ്പെട്ട റേഞ്ചുമായി എത്തുന്ന പുതിയ മോഡൽ, ടൈറ്റാനിയം ഗ്രേ മാറ്റിനൊപ്പം മാഗ്നിഫിസൻസ് പർപ്പിൾ ബീജ്, ഹാർലെക്വിൻ ബ്ലൂ ബീജ് എന്നീ പുതിയ നിറങ്ങളും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കൾക്ക് കൂടുതൽ സെലക്ഷനും ഉറപ്പാക്കുന്നു. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ ആഴത്തിൽ മനസിലാക്കി ഉത്പന്നങ്ങൾ മെച്ചപ്പെടുത്താനുള്ള ടിവിഎസ് മോട്ടോറിൻറെ നിരന്തരമായ പരിശ്രമത്തിൻറെ ഭാഗമായാണ് ടിവിഎസ് ഐക്യൂബ് എസ്, 4.7 കെഡബ്ല്യുഎച്ചിലേക്ക് അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് പരിചിതവും വിശ്വസനീയവുമായ യാത്രാനുഭവം നിലനിർത്തിക്കൊണ്ടുതന്നെ ഉയർന്ന ബാറ്ററി ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്.

എല്ലാവർക്കും ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കാനും, ടിവിഎസ് ഐക്യൂബ് ഇന്ത്യയിലെ പ്രിയപ്പെട്ട ഫാമിലി ഇ.വി ആണെന്ന വസ്തുത കൂടുതൽ ഉറപ്പിക്കാനും ലക്ഷ്യമിട്ട് റേഞ്ച്, കണക്റ്റിവിറ്റി ഫീച്ചറുകൾ, നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിൻറെ പവർ ഓഫ് ചോയ്സ്, ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിച്ച് വാഹന സുരക്ഷയിലും മികച്ച വാങ്ങൽ അനുഭവത്തിലും പൂർണമായ പീസ് ഓഫ് മൈൻഡ്, സിംപ്ലിസിറ്റി ഓഫ് ഓപറേറ്റിങ് എന്നിങ്ങനെ പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിൽ അധിഷ്ഠിതമായാണ് ടിവിഎസ് ഐക്യൂബ് രൂപകൽപന ചെയ്യുന്നത്. നിലവിൽ ഇന്ത്യയിലുടനീളം ആയിരത്തിലധികം നഗരങ്ങളിലും 3,300 ഡീലർഷിപ്പുകളിലും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണ്.

പുതിയ വേരിയൻറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് TVS iQube S 4.7 kWh.സന്ദർശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.