- Trending Now:
കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകൾ വളർത്താൻ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാൻ ട്രാൻസ് യൂണിയൻ സിബിൽ ക്രെഡിറ്റ്വിഷൻ സിബിൽ കൊമേഴ്സ്യൽ റാങ്ക് (സിവി സിഎംആർ) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയിൽ കൂടുതൽ കൃത്യതയുള്ളതും കൂടുതൽ ഉത്തരവാദിത്തത്തോടു കൂടിയതുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത് സഹായകമാകും.
വിപുലമായ മേഖലകളിലേക്കു വായ്പകൾ ലഭ്യമാക്കൽ, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതൽ ഉൾക്കാഴ്ചകൾ എന്നിവ ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്താൻ ഇതു സഹായിക്കും. കൂടുതൽ സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കൺെത്താനും ഇതു സഹായിക്കും. സാമ്പത്തിക സ്വഭാവങ്ങൾ വിലയിരുത്തുന്ന കാലയളവ് 24-ൽ നിന്നു 36 മാസമായി വർധിപ്പിക്കുകയും കൂടുതൽ സമഗ്രമായ കാഴ്ചപ്പാടു ലഭ്യമാക്കുകയും ചെയ്യും.
റാങ്കിംഗിന് യോഗ്യമായ ബിസിനസ്സുകളുടെ എണ്ണം 12 ശതമാനം വർദ്ധിപ്പിക്കുന്നു. ഇത് ബാങ്കുകൾക്ക് മുമ്പ് റാങ്ക് ചെയ്യപ്പെടാതിരുന്നവ ഉൾപ്പെടെ കൂടുതൽ ബിസിനസ്സുകളെ വിലയിരുത്താൻ അവസരം നൽകുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളിൽ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കൾക്കു പ്രിയങ്കരമായ റാങ്ക് സ്കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.
വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ഇപ്പോൾ ട്രാൻസ് യൂണിയൻ സിബിൽ നിലകൊള്ളുന്നത്. 2017-ൽ അവതരിപ്പിച്ച സിഎംആർ വാണിജ്യ വായ്പാ നഷ്ടസാധ്യതകൾ വിശകലനം ചെയ്യുന്നതിൽ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സിഎംആർ റാങ്കിങ് അടിസ്ഥാനത്തിലാണ് നൽകുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാൻസ് യൂണിയൻ സിബിൽ സിവി സിഎംആർ അവതരിപ്പിക്കുന്നത്.
രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ എംഎസ്എംഇ മേഖല ഗണ്യമായ പങ്കാണു വഹിക്കുന്നതെന്ന് ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു. ആരോഗ്യകരമായ സുസ്ഥിര പ്രകടനത്തോടു കൂടി പ്രവർത്തിക്കുന്നവയിൽ നിന്നു ഗണ്യമായ വായ്പ ആവശ്യങ്ങളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുള്ളതും കൃത്യമായതും ആയ വായ്പ കാഴ്ചപ്പാടു ലഭ്യമാക്കുന്നത് സുസ്ഥിരമായ രീതിയിൽ കൂടുതൽ സ്ഥാപനങ്ങളെ സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാൻ സഹായകമാകും. 50 കോടി രൂപ വരെയുള്ള ബിസിനസുകളെയാണ് സിവി സിഎംആറിൻറെ പരിധിയിൽ ഉൾപ്പെടുത്തുന്നത്. വായ്പ ദാതാക്കൾക്ക് വേഗതയേറിയും കൂടുതൽ അറിവിൻറെ അടിസ്ഥാനത്തിലുള്ളതുമായ തീരുമാനങ്ങൾ കൈക്കൊള്ളാനും മൊത്തത്തിലുള്ള വാണിജ്യ വായ്പ പ്രക്രിയ ഒരേ തലത്തിലാക്കാനും സിവി സിഎംആർ സഹായകമാകും. സ്വാശ്രയമായതും എല്ലാവരേയും ഉൾപ്പെടുത്തിയതുമായ സമ്പദ്ഘടനയിലേക്കുള്ള സംഭാവനകളും ഇതു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിലെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് ട്രാൻസ് യൂണിയൻ സിബിൽ സിവി സിഎംആർ അവതരിപ്പിക്കുന്നതെന്നും സിവി സിഎംആർ കൂടുതൽ വ്യക്തത നൽകുമെന്നും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങളിലേക്കുള്ള വഴി തുറക്കുമെന്നും ടാറ്റാ ക്യാപിറ്റൽ മാനേജിങ് ഡയറക്ടരും സിഇഒയുമായ രാജീവ് സഭർവാൾ പറഞ്ഞു.
വായ്പ വിലയിരുത്തലുകൾ ക്രമീകരിക്കാനും അർഹതയുളള ബിസിനസുകൾക്ക് വായ്പകൾക്ക് അവസരം നൽകാനും ട്രാൻസ് യൂണിയൻ സിബിലിൻറെ സിവി സിഎംആർ സഹായിക്കുമെന്ന് എസ്വിസി കോപറേറ്റീവ് ബാങ്ക് മാനേജിങ് ഡയറ്ക്ടർ രവീന്ദർ സിങ് പറഞ്ഞു.
തങ്ങളുടെ ശാഖകളിലൂടേയുള്ള ചെറുകിട വാണിജ്യ വായ്പകൾക്ക് കൂടുതൽ മെച്ചപ്പെട്ട ചട്ടക്കൂടു നൽകാൻ സിഎംആർ സഹായിച്ചിട്ടുൺെണ്ടന്നും കൂടുതൽ വ്യക്തതയുള്ളതും സുസ്ഥിരമായതുമായ റാങ്ക് ലഭ്യമാകുന്നത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വായ്പാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്നും ആംബിറ്റ് ഫിൻവെസ്റ്റ് സിഇഒ സഞ്ജയ് അഗർവാൾ പറഞ്ഞു.
1 മുതൽ 10 വരെയുള്ള സിവി സിഎംആർ റാങ്കുകളിൽ സിഎംആർ 1 ആണ് ഏറ്റവും മികച്ച റാങ്ക്. ഇത് ഏറ്റവും കുറഞ്ഞ ഡിഫോൾട്ട് നിരക്കിനെ സൂചിപ്പിക്കുന്നു. എന്നാൽ സിഎംആർ 10ന് ഏറ്റവും ഉയർന്ന ഡിഫോൾട്ട് നിരക്കാണ് ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.