- Trending Now:
കൊച്ചി: ട്രാൻസ്യൂണിയൻ സിബിലിൻറെ 25-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി അമർ ചിത്രകഥയും ടിങ്കിളിൻറെ ഐകോണിക് കഥാപാത്രമായ ശുപ്പാണ്ടിയുമായും സഹകരിച്ച് സിബിലിൻറെ കഥകൾ എന്ന പേരിലുള്ള പ്രത്യേക പതിപ്പും അമർ ചിത്രകഥയും പുറത്തിറക്കി.
'സിബിൽ കി കഹാനിയാൻ' സിൽവർ ജൂബിലിയുടെ ഭാഗമായാണ് ടിങ്കിൽ കോമിക് ബുക്കുമായി ചേർന്ന് അമർ ചിത്രകഥയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ഇതിൽ തലമുറകളായി ഇന്ത്യക്കാർക്ക പ്രിയപ്പെട്ട ടിങ്കിൾ കഥാപാത്രമായ ശുപ്പാണ്ടിയോടൊപ്പം ധനകാര്യ അറിവുള്ള സുഹൃത്ത് സിമ്രാനും മൈസിബിൽ എന്ന സിബിൽ സ്കോറിൻറെ ഒരു രൂപഭാവവും ഉണ്ട്. തമാശയും കഥകളും ഉപയോഗിച്ച് ക്രെഡിറ്റ് സംബന്ധമായ ആശയങ്ങളും ഒരു ക്രെഡിറ്റ് ബ്യൂറോയുടെ പങ്കും ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് ഉപയോഗം എങ്ങനെ സിബിൽ സ്കോറിനെ ബാധിക്കുമെന്നും ഈ കോമിക് ലളിതമായി വിശദീകരിക്കുന്നു.
സാമ്പത്തിക സേവനങ്ങൾ വിപുലമാക്കുന്നതിൽ ക്രെഡിറ്റ് ബ്യൂറോയ്ക്കും ക്രെഡിറ്റ് സ്കോറിനുമുള്ള പങ്കിനെ കുറിച്ച് സഹി സിബിൽ സ്കോർ, ബധായെ ഖുഷി കാ സ്കോർ എന്ന പേരിൽ പത്രങ്ങൾ, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പരിപാടികൾക്കും ട്രാൻസ് യൂണിയൻ സിബിൽ തുടക്കമിട്ടു.
സാമ്പത്തിക മേഖലയിലെ ഇന്ത്യയുടെ പ്രയാണത്തിൽ നൽകിയ സംഭാവനകളുടെ പേരിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു. ഇന്ത്യയുടെ വായ്പ മേഖലയെ പിന്തുണക്കുന്നതിൽ അടിസ്ഥാനപരമായ പങ്കാണ് ട്രാൻസ്യൂണിയൻ സിബിൽ വഹിച്ചിട്ടുള്ളതെന്നും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൻറേയും പുരോഗതിയുടേയും കഥകളാണ് ഓരോ സിബിൽ സ്കോറും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസ്യത, സുതാര്യത, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായാണ് കഴിഞ്ഞ 25 വർഷങ്ങളായി ട്രാൻസ് യൂണിയൻ സിബിൽ നിലകൊണ്ടതെന്ന് ടാൻസ്യൂണിയൻ സിബിൽ ചെയർമാൻ വി അനന്തരാമൻ പറഞ്ഞു.
കഴിഞ്ഞ 25 വർഷത്തിനിടെ 7,000-ത്തിലധികം സ്ഥാപനങ്ങളുമായി ട്രാൻസ് യൂണിയൻ സിബിൽ സഹകരിച്ചു. കൂടുതൽ മികച്ച വായ്പ തീരുമാനങ്ങളെടുക്കാൻ ഇത് സഹായിച്ചു. 2025 ജൂലൈ വരെ 164 ദശലക്ഷം ഉപഭോക്താക്കൾ അവരുടെ സിബിൽ സ്കോറും റിപ്പോർട്ടും സ്വയം നിരീക്ഷിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.