- Trending Now:
നമ്മുടെ കൂട്ടത്തില്‍ പലര്‍ക്കും തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ച കഥകള്‍ പറയാനുണ്ടാകും.ചെറിയ തുക കാര്യമായി കരുതാറില്ലെങ്കിലും പതിനായിരങ്ങള്‍ വരെ ഇത്തരത്തില്‍ അബദ്ധത്തില്‍ തെറ്റായ അക്കൗണ്ടിലേക്ക് മാറിയാല്‍ എന്ത് ചെയ്യും. ഇന്ന് യുപിഐ,നെറ്റ് ബാങ്കിംഗ്,മൊബൈല്‍ വാലറ്റ് തുടങ്ങിയ ഡിജിറ്റല്‍ രീതികളിലൂടെ ബാങ്കിംഗ് ഇടപാടുകളുടെ സങ്കീര്‍ണതകള്‍ വളരെ കുറയ്ക്കാന്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രായമായവര്‍ ഇത്തരം പണമിടപാട് നടത്തുമ്പോഴും അബദ്ധം സംഭവിച്ചുകൂടായെന്നില്ല.അങ്ങനെ മാറി പണം മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചാല്‍ പിന്നെ നമുക്ക് ആ പണം തിരികെ നമ്മുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ സാധിക്കുമോ ?
ഈ വേനല്‍ക്കാലം എളുപ്പത്തില്‍ പണം സമ്പാദിക്കാം
... Read More
മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ പണം കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ആ പണം സാധാരണായയി ലഭിക്കാന്‍ ബാങ്കിന് കുറച്ചധികം സമയം നല്‍കേണ്ടിവരും.ചില കേസുകളില്‍ ഒന്നോ രണ്ടോ മാസം തന്നെയെടുത്തേക്കാം.അത്യാവശ്യത്തിന് ബാങ്കുകളില്‍ പണം അയയ്ക്കാനെത്തുമ്പോള്‍ അക്കൗണ്ട് നമ്പര്‍ തെറ്റിച്ചു എഴുതുകയും തുക സ്വന്തം അക്കൗണ്ടില്‍ നിന്ന്് നഷ്ടമാകുകയും എന്നാല്‍ എത്തേണ്ട ഇടത്ത് എത്താതെയും ഇരിക്കുന്ന അവസ്ഥയില്‍ ആദ്യം ചെയ്യേണ്ടത് അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ട് അക്കൗണ്ട് മാറി പണം അയച്ചു പോയ വിവരം അധികൃതരെ അറിയിക്കേണ്ടതുണ്ട്.
ഇനി ഭാഗ്യവശാല്‍ മാറി രേഖപ്പെടുത്തി പണം അയച്ചുപോയ ബാങ്ക് അക്കൗണ്ട് നിലവില്ലെങ്കില്‍ പണം ഓട്ടോമെറ്റിക്കായി തന്നെ അക്കൗണ്ടിലേക്ക് തിരികെ എത്തും.അങ്ങനെയല്ലെങ്കില്‍ തെറ്റായി നടന്നു പോയ ഇടപാടിനെ കുറിച്ച് മാനേജരോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.
ഇതിനായി ഒന്നുകില്‍ ബ്രാഞ്ചിലേക്ക് നേരിട്ട് സന്ദര്‍ശനം നടത്തുകയോ അല്ലെങ്കില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയോ വേണം. ശേഷം ബാങ്കിന് നിജസ്ഥിതി ബോധ്യപ്പെടാനായി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍,അതിന്റെ പകര്‍പ്പുകള്‍ എന്നിവ സമര്‍പ്പിക്കേണ്ടിവരും.
സര്‍ക്കാരിന് പണം നല്കി പലിശ വാങ്ങാം; എഫ്ആര്‍എസ്ബി മികച്ച അവസരം
... Read More
രേഖകളില്‍ ഇടപാട് നടന്ന തീയതി,സമയം,അക്കൗണ്ട് നമ്പര്‍,അബദ്ധത്തില്‍ പണം കൈമാറിയ അക്കൗണ്ടിന്റെ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.ശേഷം മാനേജരുമായി സംസാരിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുക.ഇതെതുടര്‍ന്ന ബാങ്ക് ഉപഭോക്താവ് നല്‍കിയ വിവരങ്ങള്‍ പരിശോധിക്കും.
ബിസിനസിനായി പണം എങ്ങനെ കണ്ടെത്തണം, ചെലവാക്കണം? : ബിസിനസ് ഗൈഡ് സീരീസ്... Read More
ഏത് നഗരത്തിലേക്കാണ് പണം കൈമാറിയതെന്ന് ബാങ്കില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും.ആ ബ്രാഞ്ചുമായി സംസാരിച്ച് പണം തിരികെ എത്തിക്കാന്‍ ആകും ആദ്യം ബാങ്ക് ശ്രമിക്കുക.അതേ ബ്രാഞ്ചിലെ അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെങ്കില്‍ അബദ്ധത്തില്‍ ലഭിച്ച പണം തിരികെ നല്‍കാന്‍ ബാങ്ക് അവരോട് അഭ്യര്‍ത്ഥിക്കും. ഇനി സത്യാവസ്ഥ തിരിച്ചറിഞ്ഞിട്ടും അക്കൗണ്ടിലേക്ക് പണം തിരികെ ക്രെഡിറ്റ് ചെയ്യാന്‍ ഗുണഭോക്താവ് സമ്മതിക്കാതെ ഇരുന്നാല്‍ അയാള്‍ക്കെതിരെ കേസ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.ഈ നടപടികള്‍ക്ക് കാലതാമസം എടുക്കുമെങ്കിലും പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ ഇത്തരം അബദ്ധങ്ങള്‍ പറ്റിയാല്‍ വിട്ടുകളയേണ്ട പണം തിരിച്ചെത്തിക്കാന്‍ ബാങ്കിനെ സമീപിക്കാവുന്നതെയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.