Sections

ഈ വേനല്‍ക്കാലം എളുപ്പത്തില്‍ പണം സമ്പാദിക്കാം

Monday, Apr 11, 2022
Reported By admin
farm

ഏത് തരത്തിലുള്ള മണ്ണിലും വളര്‍ത്താവുന്ന, ലാഭകരമായ കൃഷിരീതിയാണിത്

 

ചെലവ് കുറവുള്ളതും, അതുപോലെ തന്നെ കുറഞ്ഞ സമയം കൊണ്ട് മികച്ച രീതിയില്‍ പണം സമ്പാദിക്കാനുമാവുന്ന കാര്‍ഷിക സംരംഭം പരിചയപ്പെടാം. ഏത് തരത്തിലുള്ള മണ്ണിലും വളര്‍ത്താവുന്ന, ലാഭകരമായ കൃഷിരീതിയാണിത്. വെള്ളരി കൃഷിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. വെള്ളരി കൃഷി ഏത് രീതിയിലാണ് ലാഭകരവും പ്രയോജനകരവുമാകുന്നതെന്ന് നോക്കാം.

മണല്‍ മണ്ണ്, കളിമണ്ണ്, എക്കല്‍ മണ്ണ്, കറുത്ത മണ്ണ്, ചെളി മണ്ണ് എന്നിങ്ങനെയുള്ള ഏത് മണ്ണില്‍ വേണമെങ്കിലും കൃഷി ചെയ്യാം. നാട്ടിന്‍പുറത്ത് വിസ്താരമായി ഭൂമിയുള്ളവര്‍ക്കും നഗരങ്ങളിലെ ഇടുങ്ങിയ ചുറ്റളവിലും വരെ ഈ കൃഷി ചെയ്ത് ആദായമുണ്ടാക്കാനാകും. വേനല്‍ക്കാലത്ത് ഏത് നാട്ടിലും വലിയ ഡിമാന്‍ഡുള്ളതിനാല്‍ തന്നെ കുക്കുമ്പര്‍ അഥവാ വെള്ളരി കൃഷി ചെയ്താല്‍ നഷ്ടമുണ്ടാകുമെന്ന് ഭയക്കേണ്ട.

ആരോഗ്യത്തിനും അത്യധികം ഗുണകരമായ വെള്ളരി നട്ട് രണ്ട് മാസത്തിനുള്ളില്‍ വിളവെടുക്കാം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ 60-80 ദിവസത്തിനുള്ളില്‍ വെള്ളരി വിളവെടുപ്പിന് പാകമാകും. മണ്ണിന്റെ പിഎച്ച് 5.5 മുതല്‍ 6.8 വരെ ഉള്ളതാണ് വെള്ളരി കൃഷിക്ക് അനുയോജ്യമെന്ന് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ ജലലഭ്യതക്ക് വേണമെങ്കില്‍ പുഴയുടെ തീരത്തോ കുളങ്ങളുടെ വക്കത്തോ വരെ ഇത് വളര്‍ത്താം.

നാടന്‍ വെള്ളരിക്കയുടെ വില കിലോഗ്രാമിന് 20 രൂപയാണെങ്കില്‍, നെതര്‍ലന്‍ഡില്‍ നിന്നും വിത്തെടുത്ത പ്രതിരോധ ശേഷിയുള്ള വെള്ളരി കിലോയ്ക്ക് 40 മുതല്‍ 45 രൂപ വരെ വിലയില്‍ വില്‍ക്കാം. വിത്തുകളില്ലാത്ത വെള്ളരി ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളരി കൃഷി ആരംഭിക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് 18 ലക്ഷം രൂപ സബ്സിഡി എടുത്ത് വയലില്‍ തന്നെ സെഡ്നെറ്റ് ഹൗസ് നിര്‍മിക്കാം. ഒപ്പം കൃത്യമായ പരിചരണം കൂടി നല്‍കിയാല്‍ വെള്ളരി കൃഷി നഷ്ടമാകില്ല. 

സമൂഹമാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും സഹായം മാര്‍ക്കറ്റിങ്ങിന് കൂടി ഉപയോഗിക്കുകയാണെങ്കില്‍ വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. സാലഡായും മറ്റും വിവിധ ഉപയോഗങ്ങള്‍ക്ക് വെള്ളരി ഉപയോഗിക്കുന്നതിനാല്‍ പ്രതീക്ഷിക്കുന്ന വിലയില്‍ തന്നെ വെള്ളരി വിറ്റഴിക്കാന്‍ സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.