- Trending Now:
കൊച്ചി: സുഗന്ധങ്ങളിലൂടെയുള്ള വേറിട്ടൊരനുഭവത്തിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയെ പുനർനിർവചിക്കുന്നതിൻറെ ഭാഗമായി, ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ പ്രീമിയം പെർഫ്യൂം ബ്രാൻഡായ 'സ്കിൻ', ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ പ്രശസ്ത ബ്രാൻഡായ വിവാന്തയുമായി സഹകരണം പ്രഖ്യാപിച്ചു.
ഈ സഹകരണത്തിൻറെ ഭാഗമായി, വിവാന്ത ഹോട്ടലുകളിലേക്ക് ചെക്ക്-ഇൻ ചെയ്യുന്ന അതിഥികളെ സ്കിൻ ഫ്രാഗ്രൻസ് വയലുകൾ നൽകി സ്വാഗതം ചെയ്യും. യാത്രാവേളകളിൽ എളുപ്പം കൊണ്ടുപോകാവുന്നതും ഒരു ശേഖരമായി സൂക്ഷിക്കാവുന്നതുമായ രീതിയിലാണ് ഈ പെർഫ്യൂം കുപ്പികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ഈ സുഗന്ധങ്ങൾ, അതിഥികളുടെ ചെക്ക്-ഇൻ പ്രക്രിയയെ ഒരു മികച്ച സെൻസറി അനുഭവമാക്കി മാറ്റും.
ഈ പങ്കാളിത്തത്തിലൂടെ സ്കിൻ, വിവാന്തയിലെ അതിഥികളുടെ യാത്രാനുഭവത്തിന് സുഗന്ധം നിറഞ്ഞ ഒരു പുതിയ തലം കൂടി നൽകുകയാണ്. അതിഥികളുമായുള്ള ആദ്യ സമ്പർക്കത്തിൽ തന്നെ അവരുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനൊപ്പം, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ലൈഫ്സ്റ്റൈൽ അനുഭവങ്ങളിലേക്ക് തങ്ങളുടെ ബ്രാൻഡിനെ എത്തിക്കുക കൂടിയാണ് ഈ സഹകരണത്തിലൂടെ. അതിഥികൾക്കായി വളരെ ശ്രദ്ധയോടെയാണ് ഈ പെർഫ്യൂമുകൾ തയ്യാറാക്കിയിരിക്കുന്നത്.
പെർഫ്യൂമുകളെ വ്യക്തിഗത ആക്സസറി എന്നതിലുപരിയായി, വികാരങ്ങളെ രൂപപ്പെടുത്താനും ഓർമ്മകളെ നിലനിർത്താനും കഴിവുള്ള ശക്തമായ ഒരു മാധ്യമമായാണ് കാണുന്നതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രൻസ് ആൻഡ് ഫാഷൻ ആക്സസറീസ് സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. അതിഥികൾ ഹോട്ടലിൽ എത്തിച്ചേരുന്ന നിമിഷത്തിലേക്ക് സുഗന്ധത്തെ സംയോജിപ്പിക്കാനും സാധാരണമായ ഒരു ചെക്ക്-ഇൻ പ്രക്രിയയെ ശാശ്വതമായ ഒരു അനുഭവമാക്കി മാറ്റാനും ഇത് കാരണമാകും. മികച്ച പെർഫ്യൂമുകളെ ദൈനംദിന അനുഭവങ്ങളുടെ ഭാഗമാക്കുന്നതിനുമുള്ള ഞങ്ങളുടെ ബോധപൂർവമായ ഒരു ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള വിവാന്ത ഹോട്ടലുകളിൽ എത്തുന്ന അതിഥികൾക്ക് സ്കിൻ ഫ്രാഗ്രൻസ് വയലുകൾ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.