- Trending Now:
കൊച്ചി: ടൈറ്റൻ രാഗയുടെ ഏറ്റവും പുതിയ കാമ്പയിനായ 'യുവർ വേ ഈസ് ബ്യൂട്ടിഫുൾ' സ്ത്രീത്വത്തെ വലിയ കരുത്തായി ആഘോഷിക്കുന്നു. ബ്രാൻഡ് അംബാസഡറായ ആലിയ ഭട്ട് അണിനിരക്കുന്ന മൂന്ന് ഭാഗങ്ങളുള്ള ഈ കാമ്പയിൻ, ദൈനംദിന ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന മുൻവിധികളെയും വിമർശനങ്ങളെയും തികഞ്ഞ ആത്മവിശ്വാസത്തോടെയും ബുദ്ധിപൂർവ്വവും നേരിടുന്നവരെ പ്രകീർത്തിക്കുന്നു. മറ്റുള്ളവരുടെ അംഗീകാരത്തേക്കാൾ സ്വന്തം വ്യക്തിത്വത്തിനും, ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന ആധുനിക സ്ത്രീയുടെ മൃദുലഭാവങ്ങൾ അവരുടെ ദൗർബല്യമല്ല, മറിച്ച് ലോകത്തെ നേരിടാനുള്ള കരുത്താണെന്ന് ഈ കാമ്പയിൻ അടിവരയിടുന്നു. തന്റെ വ്യക്തിത്വമോ സ്വഭാവസവിശേഷതകളോ അടിയറവ് വെക്കാതെ തന്നെ സമൂഹത്തിൽ മുന്നേറാൻ സ്ത്രീകൾക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നു.
അനാവശ്യമായ അഭിപ്രായപ്രകടനങ്ങൾ, വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിന്മേലുള്ള കടന്നുകയറ്റങ്ങൾ, ശാരീരിക രൂപത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തുടങ്ങി സ്ത്രീകൾ നിത്യേന അഭിമുഖീകരിക്കുന്ന നിരവധി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കാമ്പയിനിലെ മൂന്ന് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ തികഞ്ഞ സഹാനുഭൂതിയോടെയും വൈകാരിക ബുദ്ധിയോടെയുമാണ് അവർ നേരിടുന്നത്. ഏതൊരു പ്രതിസന്ധിയെയും വളരെ മനോഹരമായി നേരിടാനുള്ള ആധുനിക സ്ത്രീയുടെ സഹജവാസനയെയാണ് രാഗ ഇവിടെ ആദരിക്കുന്നത്. ടൈറ്റൻറെ തനതായ പശ്ചാത്തല സംഗീതം കൂടിയാകുമ്പോൾ ഈ പരസ്യചിത്രങ്ങൾ പ്രേക്ഷകർക്ക് കൂടുതൽ ഹൃദ്യമായ അനുഭവമായി മാറുന്നു.
പുതിയ കാമ്പയിനിലൂടെ ഒരു സ്ത്രീയുടെ തനതായ സവിശേഷതകളെയും അത് പ്രകടിപ്പിക്കാൻ അവൾ കണ്ടെത്തുന്ന കരുത്തിനെയുമാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് ഗൗരവമായി പരിഗണിക്കപ്പെടാൻ ഒരു സ്ത്രീക്കും തന്റെ സ്ത്രീത്വത്തെയോ മൃദുല വികാരങ്ങളെയോ അടിച്ചമർത്തേണ്ടതില്ല. കാരുണ്യവും കരുത്തും, ദയയും ലക്ഷ്യബോധവും ഒരേസമയം അവളിൽ സമ്മേളിക്കുന്നു. കരുത്തയായ ഒരു സ്ത്രീയാകാൻ അവൾക്ക് ഒരിക്കലും അവളുടെ സ്വതസിദ്ധമായ ഗുണങ്ങളെ കൈവിടേണ്ടതില്ല എന്ന വലിയ സന്ദേശമാണ് ടൈറ്റൻ രാഗ നൽകുന്നത്.
പുതിയ കാമ്പയിൻ വീഡിയോ ഇപ്പോൾ എല്ലാ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.