Sections

ഇന്ത്യ ഓട്ടിസം സെന്ററിൽ 'ത്രെഡ്സ് ഓഫ് ബിലോംഗിങ്' രാഖി നിർമാണ ശിൽപശാല

Saturday, Aug 29, 2026
Reported By Admin
IAC Hosts ‘Threads of Belonging’ Rakhi Workshop

കൊൽക്കത്ത: രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഓട്ടിസം സെന്റർ (ഐഎസി) ന്യൂറോഡൈവേർജന്റ് വ്യക്തികൾക്കായി 'ത്രെഡ്സ് ഓഫ് ബിലോംഗിങ്' എന്ന പേരിൽ രാഖി നിർമാണ ശിൽപശാല സംഘടിപ്പിച്ചു. ഇവരുടെ സഹോദരങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത പരിപാടി ആർട്ട് തെറാപ്പിയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. സർഗാത്മകതയിലൂടെ പങ്കാളിത്തവും ആത്മവിശ്വാസവും വർധിപ്പിക്കാനും പരസ്പരബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമാണ് ശിൽപശാല ലക്ഷ്യമിട്ടത്.

ആർട്ട് തെറാപ്പിസ്റ്റ് രാജശ്രീ മുഖർജി, ഐഎസി റസിഡന്റ് ആർട്ടിസ്റ്റും ഓട്ടിസം സ്പെക്ട്രത്തിലുള്ള വ്യക്തിയുമായ അനാമിത്രോ ചാറ്റർജി എന്നിവർ നേതൃത്വം നൽകി. വിവിധ കലാസാമഗ്രികൾ ഉപയോഗിച്ച് രാഖികൾ തയ്യാറാക്കിയ പങ്കാളികൾ അനുഭവങ്ങളും വികാരങ്ങളും പങ്കുവെക്കുകയും പിന്നീട് തയ്യാറാക്കിയ രാഖികൾ പരസ്പരം കൈമാറുകയും ചെയ്തു.

ന്യൂറോഡൈവേർജന്റ് വ്യക്തികൾക്ക് സ്വയം പ്രകടിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ വളർത്താനും അവസരമൊരുക്കുന്ന ഇത്തരം ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഐഎസിയുടെ ലക്ഷ്യമെന്ന് ഡയറക്ടറും സിഇഒയുമായ ജയശങ്കർ നടരാജൻ പറഞ്ഞു. ഐഎസി വികസിപ്പിച്ചുവരുന്ന ന്യൂറോഡൈവേർജന്റ് വ്യക്തികൾക്കായുള്ള ആജീവനാന്ത റെസിഡൻഷ്യൽ കെയർ സംവിധാനമായ 'സമാവേശ്'-ന്റെ ആശയത്തോടും പരിപാടി ചേർന്നുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.