Sections

യൂണിയൻ ബാങ്ക് 600 മില്യൺ ഡോളർ ബോണ്ട് സമാഹരിച്ചു

Saturday, Aug 29, 2026
Reported By Admin
Union Bank Raises $600 Million Through Dollar Bond Issue

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖ വഴി 600 മില്യൺ ഡോളറിന്റെ ഡ്യുവൽ ട്രാഞ്ച് റെഗ് എസ് സീനിയർ അൺസെക്യൂർഡ് ബോണ്ടുകൾ വിജയകരമായി പുറത്തിറക്കി. മൂന്ന് വർഷവും അഞ്ച് വർഷവും കാലാവധിയുള്ള 300 മില്യൺ ഡോളർ വീതമുള്ള രണ്ട് ട്രാഞ്ചുകളാണ് ബോണ്ട് ഇഷ്യൂവിൽ ഉൾപ്പെട്ടത്. ആഗോള നിക്ഷേപകരിൽ നിന്ന് ശക്തമായ പ്രതികരണം ലഭിച്ച ബോണ്ട് ഏകദേശം ഏഴിരട്ടി ഓവർസബ്സ്ക്രൈബ് ചെയ്തു.

നിക്ഷേപകരുടെ മികച്ച പങ്കാളിത്തം ഏഷ്യ, യൂറോപ്പ്-മിഡിൽ ഈസ്റ്റ്-ആഫ്രിക്ക (ഇഎംഇഎ), ഓഫ്ഷോർ യുഎസ് മേഖലകളിൽ നിന്നാണ്. ഇടപാടിലൂടെ രാജ്യാന്തര മൂലധന വിപണികളിലെ ബാങ്കിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഫണ്ടിംഗ് സ്രോതസ്സുകൾ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും സാധിച്ചതായി യൂണിയൻ ബാങ്ക് അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക ശക്തി, മെച്ചപ്പെട്ട ലാഭക്ഷമത, ആസ്തി നിലവാരം എന്നിവയിലുള്ള ആഗോള നിക്ഷേപകരുടെ വിശ്വാസമാണ് മികച്ച പ്രതികരണത്തിന് പിന്നിലെന്നും ബാങ്ക് വ്യക്തമാക്കി. 12 വർഷത്തിന് ശേഷമാണ് യൂണിയൻ ബാങ്ക് ഡോളർ ബോണ്ട് വിപണിയിലേക്ക് തിരിച്ചെത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.