Sections

തിരുവോണം ബംബർ 2023: ജില്ലയിൽ ഇതുവരെ വിറ്റഴിഞ്ഞത് 10,65,000 ടിക്കറ്റുകൾ സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത് മുൻ വർഷത്തേക്കാൾ ടിക്കറ്റ് വിൽപ്പനയിൽ വർധന

Monday, Sep 18, 2023
Reported By Admin
Thiruvonam Bumper

25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബർ-2023 വിൽപനയിൽ ജില്ല മുന്നിൽ. ജില്ലയിൽ ഇതുവരെ 10,65,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ടിക്കറ്റ് വിൽപനയിലൂടെ 43 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസിൽ 6,70,000 ടിക്കറ്റുകളും ചിറ്റൂർ സബ് ഓഫീസിൽ 2,05,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസിൽ 1,90,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. 2022 ലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലായിരുന്നു. അന്ന് സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു.

ജില്ലയിൽ മുൻ വർഷത്തേക്കാൾ ടിക്കറ്റ് വിൽപ്പനയിൽ വർധനവുണ്ട്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തേക്കാൾ 2,35,000 ടിക്കറ്റുകൾ കൂടുതലായി ജില്ലയിൽ വിൽപ്പന നടത്തിയിട്ടുണ്ട്. സെപ്റ്റംബർ 20 നാണ് ബംബർ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറിൽ നൽകുന്നത്.

ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്ക് എന്നിങ്ങനെയാണ് ബംബർ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.