Sections

സെയിൽസ്മാന്മാർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Oct 06, 2023
Reported By Soumya

സെയിൽസ്മാൻമാർ വാക്കുകൾ പറയുമ്പോൾ വളരെ ഉത്തരവാദിത്വത്തോട് കൂടി സംസാരിക്കാൻ ശ്രമിക്കണം. എത്ര കഴിവുണ്ടായാലും വാക്കുകൾ സംസാരിക്കുമ്പോൾ ഇമോഷണലായോ, മോശമായോ സംസാരിച്ചാൽ അത് അബദ്ധങ്ങളിൽ കൊണ്ടെത്തിക്കും. വാക്കുകളിലൂടെയാണ് മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്നത്.വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

  • ഒരു വാക്കു പറഞ്ഞു കഴിഞ്ഞാൽ പിന്നെ തിരിച്ചെടുക്കാൻ പറ്റില്ല.വാക്കുകൾ പറയുമ്പോൾ ആലോചിച്ചോ ഇല്ലെങ്കിൽ അനുഭവത്തിന്റെ പുറത്തോ മാത്രം സംസാരിക്കേണ്ടതാണ്. ഞാൻ ഈ പറയുന്ന കാര്യം സത്യമാണോ, സഹായകരമാണോ, ഉള്ളതാണോ, ആവശ്യമുള്ളതാണോ, ഇങ്ങനെ ഓരോ വാക്കു പറയുമ്പോഴും ഈ തരത്തിൽ ചിന്തിച്ചു വേണം സംസാരിക്കാൻ.
  • ആരെക്കുറിച്ചും പരാതിപ്പെടാതിരിക്കുക, വിമർശിക്കാതിരിക്കുക, അധിക്ഷേപിക്കാതിരിക്കുക.അവരുടെ പുറകിൽ നിന്നോ അവർ ഇല്ലാത്ത സമയത്തോ.
  • വാക്കുകളെക്കാൾ വളരെ വാചാലമാണ് നിങ്ങളുടെ ആംഗ്യങ്ങൾ, നിങ്ങളുടെ ശരീര ഭാഷ, നിങ്ങളുടെ ശുചിത്വം, സംസാരിക്കുന്ന രീതി തുടങ്ങിയവ വാക്കുകളേക്കാൾ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നവയാണ്.
  • വിനീതനായി ഇരിക്കുക. ആദരവോടുകൂടി പെരുമാറുക.അനുകമ്പ ഉള്ളവർ ആയിരിക്കുക.
  • വാക്കുകൾ വായിൽ നിന്ന് പുറത്തു വരുന്നതിനു മുൻപ് നിങ്ങളുടെ വാക്കുകൾ സ്വയം രുചിച്ചു നോക്കുക. അതായത് നിങ്ങൾ ഒരു വാക്ക് പറയുന്നതിന് മുൻപ് ഒരു സെക്കൻഡ് ചിന്തിക്കുക.
  • നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. മറ്റൊരു വ്യക്തിയെ ഉയർത്താൻ സഹായിക്കുന്ന വാക്കുകൾ മാത്രം നിങ്ങളുടെ വായിൽ നിന്ന് പുറത്തുവരിക.
  • ലോകവുമായിട്ടുള്ള നിങ്ങളുടെ ആശയവിനിമയമാണ് നിങ്ങളുടെ വാക്കുകൾ. നിങ്ങൾ വാക്യങ്ങൾ സംസാരിക്കുന്നതിനുവേണ്ടി സ്വയം പ്രാക്ടീസ് ചെയ്യുക. കണ്ണാടിയുടെ മുൻപിൽ നിന്ന് പ്രാക്ടീസ് ചെയ്യുന്നത് വളരെ നല്ലതാണ്. മികച്ച സംഭാഷണങ്ങൾ നടത്തി സുഹൃത്തുക്കളുമായി ടെസ്റ്റിംഗ് നടത്തുന്നത് വളരെ നല്ലതാണ്.

നിങ്ങളുടെ വാക്കുകൾ നന്നാക്കി സെയിൽസ് ലോകത്ത് ഏറ്റവും മികച്ച സെയിൽസ്മാൻമാരായി മാറുക



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.