Sections

ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Apr 19, 2024
Reported By Soumya
Lift Travel

നിത്യജീവിതത്തിൽ എല്ലാവർക്കും ലിഫ്റ്റിൽ യാത്ര ചെയ്യേണ്ടി വരിക സ്വാഭാവികമാണ്. മനുഷ്യർ പൊതുവേ ചേർന്ന് നിന്ന് യാത്ര ചെയ്യാൻ താല്പര്യപ്പെടാത്തവരാണ് ഭൂരിഭാഗം ആളുകളും. ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടും വിമ്മിഷ്ടവും ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ ലിഫ്റ്റിലെ യാത്ര ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഇതുപോലെ ട്രെയിനിലും ബസ്സിലും ഒക്കെ യാത്ര ചെയ്യേണ്ടിവരാറുണ്ട്. ഇതൊക്കെ വളരെ ബുദ്ധിമുട്ടിയും പ്രയാസപ്പെട്ടുമാണ് എല്ലാവരും ചെയ്യാറുള്ളത്. ഇങ്ങനെ ലിഫ്റ്റിൽ ഞെരുങ്ങി യാത്ര ചെയ്യുന്ന സമയത്ത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

ലിഫ്റ്റിൽ ഒരു സാമൂഹിക അകലം പാലിച്ച് നിൽക്കാൻ പലപ്പോഴും സാധിക്കാറില്ല. ചേർന്ന് നിൽക്കേണ്ട ഒരു അവസ്ഥ വരാറുണ്ട്. ഇതിനുവേണ്ടി വ്യക്തിപരമായ ഒരു തയ്യാറെടുപ്പ് എല്ലാവരും ചെയ്യേണ്ടത് അത്യാവശ്യമാണ്.

  • ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ ചിലർ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കാറുണ്ട് ഇങ്ങനെ പരസ്പരം സംസാരിച്ചു നിന്ന് യാത്ര ചെയ്യുന്നത് ബാക്കിയുള്ളവർക്ക് വളരെ അരോചകമായിരിക്കും. നിങ്ങൾ പരസ്പരം അറിയുന്നവരാണെങ്കിലും ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ നിശബ്ദത പാലിക്കുന്നതാണ് നല്ലത്. വളരെ കുറച്ച് സമയം മാത്രമാണ് ലിഫ്റ്റിൽ നിൽക്കുക, ആ സമയത്ത് പരിപൂർണ്ണ നിശബ്ദത എല്ലാവരും പാലിക്കുക.
  • മൊബൈൽ ഫോണുകളിൽ വളരെ ഉച്ചത്തിൽ സംസാരിക്കുന്നതിന് പകരം വളരെ ശബ്ദം താഴ്ത്തി സംസാരിക്കുന്നതാണ് ഏറ്റവും മികച്ച രീതി.
  • കയ്യും കാലും ശരീരത്തിനോട് ചേർത്തുവച്ചാണ് നിൽക്കേണ്ടത്. എന്നാൽ ചിലപ്പോൾ ചിലർ ലിഫ്റ്റിൽ കയറി കയ്യും കാലമൊക്കെ വിരിച്ച് വെച്ച് നിൽക്കുന്ന ഒരു രീതിയുണ്ട്,ഇത് ലിഫ്റ്റിലുള്ള സഹയാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
  • ഈ സമയത്ത് മാക്സിമം നിശബ്ദത പാലിച്ചുകൊണ്ട് ബോഡി ചേർത്ത് വച്ച് നിൽക്കുവാൻ ശ്രമിക്കണം.
  • മറ്റൊരു കാര്യം ഈ സമയത്ത് നോട്ടങ്ങൾ ലിഫ്റ്റിൽ മാറിക്കൊണ്ടിരിക്കുന്ന ഫ്ലോർ നമ്പറിലേക്ക് പോകുന്നതാണ് ഏറ്റവും ഉത്തമം.ഈ സമയത്ത് ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖത്ത് നോക്കുന്നതിന് പകരം ഫ്ലോർ നമ്പർ മാറുന്നത് നോക്കി നിൽക്കുന്നതാണ് നല്ലത്. ഒരിക്കലും സഹയാത്രികരുടെ മുഖത്ത് നോക്കി അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാകരുത്.
  • കൈകളും മറ്റും ചലിപ്പിക്കാതെ നിൽക്കുക ശരീരം ചേർത്ത് വെച്ച് നിൽക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ശരീരം അനക്കിക്കൊണ്ട് നിൽക്കുന്നത് ചലിക്കാതെ ആടി ഉലയാതെ നിൽക്കുന്നത്. ഒരാൾ ചാഞ്ഞു കഴിഞ്ഞാൽ തിരക്കുള്ള ലിഫ്റ്റിൽ ആണെങ്കിൽ മറ്റുള്ളവർക്ക് അത് അരോചകം ആയിരിക്കും.
  • അതുപോലെതന്നെ മുഖത്ത് പരിഹാസം, പുച്ഛം,ദേഷ്യം,അരിശം ഒന്നും കാണിക്കാതെ തന്നെ നിർവികാരത്തോട് കൂടിയ മുഖഭാവം സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം.
  • ലിഫ്റ്റിൽ വേറൊരാൾക്ക് ഇടക്ക് ഇറങ്ങേണ്ടി വന്നാൽ പുറത്തിറങ്ങി മാറിക്കൊടുക്കേണ്ട മര്യാദ കാണിക്കേണ്ടത് അത്യാവശ്യമാണ്. ചില ആളുകൾ മാറി തരാറില്ല നിങ്ങൾക്ക് അവരെ തട്ടിയൊക്കെ പോകേണ്ട അവസ്ഥ വരാറുണ്ട് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് പകരം മാന്യമായി ലിസ്റ്റിൽ നിന്ന് പുറത്തിറങ്ങി അവർക്ക് വഴി കൊടുക്കുക അതിനുശേഷം അകത്ത് കയറുന്നതാണ് ഏറ്റവും ഉത്തമം.
  • മദ്യപാനം പുകവലി ഇതൊക്കെ കഴിഞ്ഞിട്ടുള്ള ലിഫ്റ്റിലെ യാത്ര മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ലിഫ്റ്റിൽ യാത്ര ചെയ്യുന്ന സമയത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കുക.
  • ജലദോഷം, തുമ്മൽ എന്നീ അസുഖങ്ങൾ ഉണ്ടെങ്കിൽ മാസ്ക് ധരിച്ചുകൊണ്ടാണ് ലിഫ്റ്റിൽ യാത്ര ചെയ്യേണ്ടത്. ഇല്ലെങ്കിൽ നിങ്ങളുടെ അസുഖങ്ങൾ മറ്റുള്ളവർക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • അംഗവൈകല്യമുള്ളവർ പ്രായമേറിയവരൊക്കെ വരുമ്പോൾ അകത്തേക്ക് കയറുന്നതിന് ഒരു കൈ സഹായം നൽകുന്നതിന് വിമുഖത കാണിക്കരുത്.

ഇതൊക്കെയാണ് ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നമ്മുടെ നാട്ടിൽ ലിഫ്റ്റുകളുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ വളരെ അത്യാവശ്യമാണ്. അത് ഇൻഡയറക്റ്റ് ആയി ഒരാളുടെ സ്വഭാവ സവിശേഷതകളെ കൂടിയാണ് കാണിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.