ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാൽ ആരോഗ്യകാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട്, ഇതൊന്നു വായിച്ചു നോക്കൂ. ഏത് തരക്കാർക്കും ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന വഴികൾ.
- പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.
- ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്.
- ഭക്ഷണത്തിൽ സാലഡുകളും പഴങ്ങളും ഉൾപ്പെടുത്തുക.
- അത്താഴം വൈകരുത്.
- നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം.
- പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ കുറയ്ക്കുക.
- ഉറക്കം നന്നായില്ലെങ്കിൽ തടി കൂടുമെന്നുറപ്പ്. തടി കുറയ്ക്കാൻ ആവശ്യത്തിന് ഇറങ്ങിക്കോളൂ.
- ടെൻഷൻ, സ്ട്രെസ് എന്നിവയും തടി വർധിക്കാൻ കാരണമാകും. നല്ല പാട്ടുകൾ കേൾക്കുകയും യോഗ, മെഡിറ്റേഷൻ.
- കലോറി കുറഞ്ഞതും ഫൈബർ ഏറെ അടങ്ങിയതുമാണ് ഓട്ട്സ്. രാവിലെ ഓട്ട്സ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.
- ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും.
- കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ട്.
- ദിവസം മൂന്നുനേരം വാരി വലിച്ച് കഴിക്കുന്നതിനു പകരം ആറുതവണയായി ചെറിയ അളവിൽ കഴിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.
- ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.
- ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക.
- തണ്ണിമത്തൻ കഴിക്കുന്നത് തടികുറയാൻ സഹായകമാകും.
- മദ്യപാനം നിയന്ത്രിക്കുക, പുകവലി നിർത്തുക.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.