Sections

വളർത്തുമൃഗങ്ങളെ വീടിനകത്ത് പരിപാലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wednesday, Apr 17, 2024
Reported By Soumya
Indoor Pets

വളർത്തുമൃഗങ്ങളെ ഇഷ്ടമുള്ളവരാണ് ഭൂരിപക്ഷം ജനങ്ങളും. പണ്ടുകാലത്ത് വീട്ടിൽ പട്ടിയെ വളർത്തുന്നത് വീടുകാവലിനു വേണ്ടി മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അതല്ല അവസ്ഥ. പട്ടികളും പൂച്ചകളും മറ്റ് കിളിവർഗങ്ങളുമെല്ലാം ഒരുപരിധിവരെ പ്രൗഢിയുടെ കൂടി പര്യായമായി മാറിയിരിക്കുന്നു. മുൻപ് വീടിനു പുറത്തെ കൂട്ടിൽ വളർത്തിയിരുന്ന പട്ടികൾ, പിന്നീട് സിറ്റൗട്ടിലേക്കും അവിടെ നിന്ന് വീടിനകത്തേക്കും പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോൾ വീടിനകത്ത് വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതാണ് പുതിയ ട്രെൻഡ്. എന്നാൽ വളർത്തുമൃഗങ്ങൾ വീടിനുള്ളിലൂടെ ഓടിച്ചാടി നടക്കുന്ന അവസ്ഥ അതിഥികൾക്ക് പെട്ടന്ന് ഉൾക്കൊള്ളാൻ ആവില്ല. മാത്രമല്ല, വളർത്തുമൃഗങ്ങളുടെ ഗന്ധവും ഒരുപരിധിവരെ പ്രശ്നമാണ്. വളർത്തുമൃഗങ്ങളെ വീടിനകത്ത് പരിപാലിക്കുന്നവർ ചില കാര്യങ്ങളിൽ ശ്രദ്ധ കാണിച്ചാൽ എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.

  • വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന് അവയുടെ രോമം ആണ്. പട്ടികൾ ആയാലും പൂച്ചകൾ ആയാലും രോമം കൊഴിയുക എന്നത് സ്വാഭാവികം മാത്രം.
  • ദിനവും ഇവയെ കുളിപ്പിച്ച് ദേഹം ഉണക്കിയ ശേഷം ദേഹത്തെ കൊഴിഞ്ഞ രോമങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കുക.
  • വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ നിന്നുള്ള ഗന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
  • വളർത്തുമൃഗങ്ങൾക്കായി വീട്ടിൽ ഒരു മുറി നൽകാൻ സാധിക്കില്ല, എന്നാൽ അവയ്ക്കു സ്ഥിരം വിശ്രമിക്കാനായി വീട്ടിൽ ഒരിടം നൽകുക. സോഫ, കട്ടിൽ, കിടക്ക എന്നിവയിൽ കയറിക്കിടന്നു വളർത്തുമൃഗങ്ങൾ ഉറങ്ങുന്ന അവസ്ഥ ഒഴിവാക്കുക.
  • അതുപോലെതന്നെ വെള്ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി ഒരു ഓപ്പൺ സ്പേസ് നൽകുക.
  • എത്ര വൃത്തി പാലിക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഇടക്കിടക്ക് പുറത്ത് നടക്കുന്നതിനായി മൃഗങ്ങളെ കൊണ്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അവയുടെ ആരോഗ്യത്തെയും അത് ബാധിക്കും.
  • രോമം കൊഴിയുന്ന തരത്തിലുള്ള വളർത്തുമൃഗങ്ങൾ ഉള്ളവർ സ്ഥിരമായി വാക്വം ക്ളീനർ ഉപയോഗിക്കുന്നത് നല്ലതാണ്.
  • വീടിനുള്ളിൽ വളർത്തുമൃഗങ്ങൾ, സ്വതസിദ്ധമായ രീതിയിൽ ഓടുകയും ചാടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കറകളും പാടുകളും ഉടനെ നീക്കം ചെയ്യുവാൻ സന്നദ്ധമായിരിക്കുക.
  • കഴിവതും അടുക്കളയിലേക്കും ഡൈനിംഗ് റൂമിലേക്കും മൃഗങ്ങൾക്ക് പ്രവേശനം നൽകാതിരിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.