Sections

ബിസിനസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Wednesday, Jul 19, 2023
Reported By Admin
Business Man

ബിസിനസ് _ആരംഭിക്കുന്നതിന് മുമ്പ് ഒരാൾ ചിന്തിക്കേണ്ടത് എന്ത് ബിസിനസ് ചെയ്യുന്നു എന്നല്ല എന്തുകൊണ്ട് ബിസിനസ് ചെയ്യണമെന്നമെന്നതാകണം. ഇന്നിവിടെ പ്രതിപാദിക്കുന്നത് ബിസിനസ്സുകാർ എന്തൊക്കെ ലക്ഷ്യം വെച്ച് ബിസിനസ്സ് ചെയ്യാൻ പാടില്ല എന്നതാണ്.

പണത്തിനുവേണ്ടി മാത്രം ബിസിനസ് ചെയ്യരുത്

പണം മോഹിച്ചുകൊണ്ട് പലരും ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കാറുണ്ട്. അത് ഒരിക്കലും നല്ല ഒരു രീതിയല്ല. പണം ആകരുത് ബിസിനസുകാരന്റെ അന്തിമമായ ലക്ഷ്യം. പണം മാത്രം നോക്കി ബിസിനസ് ചെയ്യുന്ന ആൾ തന്റെ എംപ്ലോയിക്ക് നല്ല സാലറി കൊടുക്കില്ല, കസ്റ്റമറിന് നല്ല പ്രോഡക്റ്റ് കൊടുക്കാൻ താൽപ്പര്യം കുറയും, വിൻവിൻ സിറ്റുവേഷൻ അവൻ ആഗ്രഹിക്കില്ല. തനിക്കും കസ്റ്റമറിനും വിജയം ഉണ്ടാകണമെന്ന് ബിസിനസ് മോഡൽ ആയിരിക്കില്ല അയാൾ ചെയ്യുന്നത്. തന്റെ വിജയം മാത്രമായിരിക്കും ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്ന ഒരാൾക്ക് കൂടുതൽ കാലം ബിസിനസ് കൊണ്ടുപോകാൻ സാധിക്കില്ല. അതുകൊണ്ട് പണത്തിനു വേണ്ടി മാത്രം ബിസിനസ് ചെയ്യുന്ന ഒരാളാകരുത്.

ഈഗോക്ക് വേണ്ടി ബിസിനസ് ആരംഭിക്കുന്നവർ

താൻ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് ബിസിനസ് ആരംഭിക്കുകയും തന്റെ കീഴിൽ ആൾക്കാർ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാർ, ഇങ്ങനെയുള്ളവർ ഈഗോയുടെ പേരിലാണ് ബിസിനസ് ആരംഭിക്കുന്നത്. ഇത്തരക്കാർ ബിസിനസ് രംഗത്ത് പരാജയപ്പെടാനാണ് സാധ്യത. ഈ മൈൻഡ് സെറ്റിൽ ബിസിനസ് തുടങ്ങുന്നവർ തന്റെ കസ്റ്റമറിനോടോ, എംപ്ലോയിസിനോടോ ബഹുമാനമോ സഹകരണമോ ഉള്ള ആൾക്കാർ ആയിരിക്കില്ല. ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽ മതി എന്ന ചിന്താഗതിയുള്ള ആൾക്കാരാണ്.

കടം വീട്ടാൻ വേണ്ടി ബിസിനസ് ചെയ്യുന്നവർ

ചിലർക്ക് ഒരുപാട് കടം ഉണ്ടാകും. അത് വീട്ടാൻ വേണ്ടി ലോൺ സംഘടിപ്പിച്ചുകൊണ്ട് ബിസിനസിൽ ഇറങ്ങുകയും, അവസാനം കടം കുമിഞ്ഞു കൂടുകയും ചെയ്യും. വീണ്ടും കടത്തിന്മേൽകടം ഉണ്ടാകുന്ന അവസ്ഥയുണ്ടാകും. കടം വീട്ടാൻ വേണ്ടി മാത്രം ബിസിനസിൽ ഇറങ്ങാൻ പാടില്ല അത് ഒരു പരാജയം ആയിരിക്കാം.

കൺഫർട്ടബിൾ സോൺ ലക്ഷ്യം വയ്ക്കുന്നവർ

എനിക്ക് ഇഷ്ടമുള്ളപ്പോൾ ജോലി ചെയ്താൽ മതി, എനിക്കിഷ്ടമുള്ളപ്പോൾ ബിസിനസ് ക്ലോസ് ചെയ്യാം, എന്ന് വിചാരിച് ബിസിനസ് ചെയ്യാൻ വരുന്ന ആൾക്കാരുണ്ട്. ഒരു ജോലി പോലെയാണ് ബിസിനസ് എന്ന ചിന്താഗതിക്കാതണ് ഇത്തരക്കാർ. ഒരിക്കലും ഒരു ജോലിയായി ബിസിനസ്സ് ചെയ്യാൻ പറ്റില്ല അത് ഒരു ക്രിയേറ്റീവ് ആയിട്ടുള്ള പ്രവർത്തിയാണ്. കംഫേർട്ടബിൾ സോൺ ബ്രേക്ക് ചെയ്യാൻ പറ്റുന്ന ഒരാൾക്ക് മാത്രമേ ബിസിനസുമായിട്ട് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

ശത്രുതയുടെ പേരിൽ ബിസിനസ് ആരംഭിക്കുന്നവർ

ചില ആൾക്കാർ മറ്റുള്ളവരെ തോൽപ്പിക്കാൻ വേണ്ടി ബിസിനസ് ആരംഭിക്കുന്നവരുണ്ട്. ഒരാൾ നല്ലൊരു ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, അയാളെ തോൽപ്പിക്കാൻ വേണ്ടി തൊട്ടടുത്തു തന്നെ മറ്റൊരു ഷോപ്പ് തുടങ്ങുന്ന ആൾക്കാരുണ്ട്. ഇത് രണ്ടുപേർക്കും ദോഷം ചെയ്യും. ഇത് മിക്കവാറും ശത്രുതയുടെ പേരിൽ ബിസിനസ് തുടങ്ങുന്ന ആൾക്കാരെ ആയിരിക്കും ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും നല്ല ഒരു രീതിയല്ല. ചിലർ പാർട്ണർഷിപ്പ് ആയിട്ട് ബിസിനസ് തുടങ്ങുകയും പിന്നീട് പാർട്ണറുമായിട്ട് പിണങ്ങി, അയാളെ തോൽപ്പിക്കാൻ വേണ്ടി പുതിയ ഒരു ബിസിനസ് ചെയ്യുകയും, അങ്ങനെ വലിയ കടെക്കണിയിൽ പെടുന്നവരും ഉണ്ട്.

അംഗീകാരത്തിനു വേണ്ടി ബിസിനസ് ആരംഭിക്കുക

ചില ആൾക്കാർ മറ്റുള്ളവരുടെ മുൻപിൽ വലിയ ആളാണെന്ന് കാണിക്കാൻ വേണ്ടിയിട്ട് ബിസിനസ് ചെയ്യും. വലിയ വീട് വയ്ക്കുക, വലിയ കാറ് ഇങ്ങനെയുള്ള മോഹങ്ങളുമായി ബിസിനസ് ഇറങ്ങി, അവസാനം ബിസിനസ് തനിക്ക് പറ്റിയ പണിയല്ലന്നു മനസ്സിലാക്കുകയും ചെയ്യും. മറ്റുള്ളവരുടെ മുൻപിൽ സ്റ്റാർ ആവുക എന്ന ലക്ഷ്യം വച്ച് അല്ലെങ്കിൽ മറ്റുള്ളവരെ തോൽപ്പിക്കാൻ വേണ്ടി ബിസിനസിലേക്ക് ഇറങ്ങരുത്

മറ്റുള്ളവരുടെ നിർദ്ദേശപ്രകാരം ബിസിനസ് ആരംഭിക്കുന്നവർ

ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ നിർദ്ദേശപ്രകാരം ഒരു ബിസിനസ്സിലേക്ക് ഇറങ്ങിത്തിരിക്കരുത്. നമ്മളെ മാർക്കറ്റ് ചെയ്യാൻ വേണ്ടി പലരും ഇത് നല്ലൊരു ആശയമാണ്, ഈ ബിസിനസ് ചെയ്തു നോക്ക് എന്ന് പറഞ്ഞു പലരും സമീപിക്കും. ഏത് ബിസിനസ് ആണെങ്കിലും അത് ചെയ്യാൻ കഴിവുണ്ടെങ്കിൽ മാത്രമേ ആ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കാവൂ. തനിക്ക് ശോഭിക്കാൻ പറ്റിയ മേഖലയാണ് ബിസിനസ് എന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കാവു.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.