- Trending Now:
കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാല്‍ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ധനമന്ത്രി. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തിനെ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കും എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയില്‍ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാല്‍ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്.
ഓണത്തിന് മില്‍മയ്ക്ക് മികച്ച നേട്ടം; റെക്കോര്‍ഡ് വില്‍പ്പന... Read More
രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുതല്‍ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി രൂപ അധികം. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കണ്ടെത്തേണ്ടിവന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകപ്പിന്റെ വിലയിരുത്തല്‍.
സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോള്‍ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തില്‍. ഇക്കാര്യത്തില്‍ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് ധനക്കമ്മി നികത്തല്‍ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി. റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കാവുന്ന വെയ്‌സ് ആന്റ് മീല്‍സ് പരിധിയും തീര്‍ന്നാണ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണ്.
തൊഴിലാളികള്‍ക്ക് 52.34 കോടി രൂപ അനുവദിച്ച് തൊഴില്‍ വകുപ്പ്
... Read More
പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പ് , ചികിത്സാ സഹായം , മരുന്ന് വാങ്ങല്‍ ശമ്പളം,പെന്‍ഷന്‍ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകള്‍ക്ക് ഒഴികെ നിയന്ത്രണം വന്നേക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.