Sections

ടെക്‌സ്‌റ്റൈൽസിനായുള്ള പിഎൽഐ പദ്ധതി: പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 31 വരെ നീട്ടി

Saturday, Jan 03, 2026
Reported By Admin
PLI Scheme for Textiles: Application Deadline Extended to 2026

ടെക്സ്റ്റൈൽസിനായുള്ള ഉൽപാദന ബന്ധിത കഴിവ് (പിഎൽഐ) പദ്ധതിയ്ക്ക് കീഴിൽ പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 31 വരെ നീട്ടാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു.

2025 ഓഗസ്റ്റിൽ അപേക്ഷാ പോർട്ടൽ വീണ്ടും തുറന്നതിനുശേഷം, മനുഷ്യ നിർമിത ഫൈബർ (എംഎംഎഫ്) അപ്പാരൽ, എംഎംഎഫ് ഫാബ്രിക്സ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ് എന്നിവയുൾപ്പെടെ മുൻഗണനാ മേഖലകളിലെ ടെക്സ്റ്റൈൽ കമ്പനികളിൽ നിന്ന് ഗണ്യമായ പ്രതികരണം ലഭിച്ചതിനെതുടർന്നാണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയത്.

ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയിൽ വളരുന്ന നിക്ഷേപക ആത്മവിശ്വാസത്തെ ഈ തീരുമാനം എടുത്തുകാട്ടുന്നു.കൂടാതെ അർഹരായ അപേക്ഷകർക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് പങ്കാളിത്തം വിപുലമാക്കാനും ലക്ഷ്യമിടുന്നു. https://pli.texmin.gov.in/ അപേക്ഷ പോർട്ടൽ 31.03.2026 വരെ ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.