- Trending Now:
കേപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിലെ എ ബി സ്വിച്ച്, ഡി ഒ ഫ്യൂസ്, ലൈറ്റിംഗ് അറസ്റ്റർ, ഡി പി സ്ട്രെച്ചർ എന്നിവയുടെ വിതരണവും മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ടു മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.cempunnapra.org സന്ദർശിക്കുക.
തലശ്ശേരി ജുഡീഷ്യൽ ജില്ലയിൽപെടുന്ന 36 കോടതികളിലെ 157 പ്രിന്ററുകളിലുള്ള ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒൻപതിന് ഉച്ചക്ക് ശേഷം മൂന്നുവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0490 2960110.
പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്, ടാക്സി പെർമിറ്റുള്ള ഒരു കാർ (2022 വർഷമോ അതിനു ശേഷമോ ഉള്ള മോഡലുകളിൽ ഏഴു സീറ്റുള്ള ടാക്സികൾക്കു മുൻഗണന) മാസ വാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സീൽ ചെയ്ത ക്വട്ടേഷനുകൾ ഇന്ന് (നവംബർ 30 വൈകിട്ട് അഞ്ചിന് മുമ്പായി പാലക്കാട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് പരിശോധിക്കുമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ അറിയിച്ചു.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.