Sections

പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

Tuesday, Jun 20, 2023
Reported By Admin
Tenders Invited

പ്രീ സ്കൂൾ കിറ്റ്; ടെൻഡർ ക്ഷണിച്ചു


വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്ന് ഉച്ചയ്ക്ക് മൂന്നു വരെ. ടെൻഡർ ഫോറം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയിൽ ഐ.എം.ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ട് ബന്ധപ്പെടാം. ഇ-മെയിൽ edappallycdpo@gmail.com

കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിൽ 145 അങ്കണവാടികൾ കൾക്ക് 2022 - 23 സാമ്പത്തിക വർഷം പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ മൂന്നിന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 04822 273356, 9188959694.

ചാവക്കാട് അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന 109 അങ്കണവാടികൾക്കും, ഗുണനിലവാരം പുലർത്തുന്നതും കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നവയുമായ പ്രീസ്കൂൾ കിറ്റ് വിതരണം നടത്തുന്നതിന് സർക്കാറിന്റെ ഉത്തരവ് അനുസരിച്ച് സ്ഥാപനങ്ങളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള സീലുവച്ച് ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 327000 രൂപ. ടെണ്ടർ തുറന്ന് പരിശോധിക്കുന്ന തിയ്യതി 22 ന് വൈകീട്ട് മൂന്ന് മണി .ഫോൺ 0487 2556989.

വനിതാ ശിശുവികസന വകുപ്പിൽ സംയോജിത ശിശുവികസന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്റ്റിലെ 157 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് മൂന്ന് മണി. ഫോൺ : 0487 2375756

അന്തിക്കാട് ഐ.സി.ഡി.എസ് പ്രൊജെക്ടിലെ 143 അങ്കണവാടികളിലേക്കു 2022-23 സാമ്പത്തിക വർഷത്തെ പ്രീ-സ്ക്കൂൾ എഡ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ / സ്ഥാപങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു.ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതിയും ജൂൺ 20 വൈകീട്ട് 3 മണി. ദർഘാസ് സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ അന്തിക്കാട് മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസിൽ ലഭ്യമാകും. ഫോൺ 0487 2638800.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.